city-gold-ad-for-blogger

ഫിഷറീസ് സ്‌കൂളുകളുടെ സൗകര്യം മെച്ചപ്പെടുത്തും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കാസര്‍കോട്: (www.kasargodvartha.com 21/10/2016) സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയിലാണ് സര്‍ക്കാരെന്നും ഇതിന്റെ ഭാഗമായി മത്സ്യ തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന ഫിഷറീസ് സ്‌ക്കൂളുകളുടേയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പഠനനിലവാരം ഉയര്‍ത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി. ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് 1.20 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കെ.കുഞ്ഞിരാമന്‍. എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിബാലന്‍, സ്റ്റാന്‍ഡിംഗ് കമ്മീറ്റി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാര്‍, തീരദേശ വികസന കോര്‍പ്പറേഷന്‍ റീജിണല്‍ മാനേജര്‍ കെ രഘു, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഉദുമ പഞ്ചായത്ത് അംഗം കെ ശ്യാമള, ശംഭു ബേക്കല്‍, എ.കുഞ്ഞിരാമന്‍, ടി വി പുഷ്പവല്ലി, ഫാത്തിമത്ത് നസീറ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മധു മുദിയക്കാല്‍, ബി ആര്‍, വിദ്യാസാഗര്‍, ഡി.ഡി.ഇ യു കരുണാകരന്‍, ഡി.ഇ.ഒ കെ പി പ്രകാശ്കുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് എ വി സുഗതന്‍, ഹെഡ്മാസ്റ്റര്‍ കെ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദ് അലി സ്വാഗതവും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍ നന്ദിയും പറഞ്ഞു.
ഫിഷറീസ് സ്‌കൂളുകളുടെ സൗകര്യം മെച്ചപ്പെടുത്തും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Keyword: Kasaragod, Kerala, Govt.Fisheries- school, Minister, Meisikkuttyamma, State School, Development, New Building, Inauguration, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia