അഞ്ച് രൂപ കൊണ്ടൊന്നും ഇനി ബേക്കല്‍ കോട്ട കാണാനാവില്ല
Apr 7, 2016, 13:00 IST
ബേക്കല്‍: (www.kasaragodvartha.com 07.04.2016) ബേക്കല്‍ കോട്ടയില്‍ സന്ദര്‍ശകരില്‍ നിന്നും ഈടാക്കുന്ന ടിക്കറ്റ് നിരക്ക് രണ്ടിരട്ടി വര്‍ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന അഞ്ച് രൂപ 15 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വേനലവധിയില്‍ സഞ്ചാരികളുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് ഈ നിരക്ക് വര്‍ധന.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. അഞ്ച് രൂപയുടെ പഴയ ടിക്കറ്റില്‍ 15 എന്ന് പ്രത്യേകം പ്രിന്റ് ചെയ്താണ് വിനോദ സഞ്ചാരികള്‍ക്ക് നല്‍കുന്നത്. യാതൊരു അറിയിപ്പും ഇതുസംബന്ധിച്ചുണ്ടായിരുന്നില്ലെന്നാണ് സന്ദര്‍ശകര്‍ പറയുന്നു.
നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയാണ് ബേക്കല്‍ കോട്ടയുടെ നടത്തിപ്പുകാര്‍.
Keywords : Bekal Fort, Ticket Fees, Friday, Visitors, Bekal fort entrance fee increased.