വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി തിരിച്ചുനല്‍കാമെന്നുപറഞ്ഞ് വഞ്ചന; പോലീസ് കേസെടുത്തു
Jul 4, 2017, 18:20 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 04.07.2017) വായ്പ അടച്ചുതീര്‍ത്ത് വാഹനങ്ങള്‍ അറ്റകുറ്റ പണി നടത്തി തിരിച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ഭീമനടി മൗക്കോട്ടെ കെ ജെ ജോണിയുടെ പരാതിയില്‍ ചീമേനി ചെമ്പ്രാനത്തെ ജെയിംസിനെതിരെയാണ് ഭീമനടി ഗ്രാമീണകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.
2016 മെയ് ഒന്നിനാണ് ജോണിയില്‍ നിന്നും ജെയിംസ് പിക്കപ്പ് വാനും ടാറ്റാ എയ്‌സും വായ്പ വാങ്ങിയത്. എന്നാല്‍ അറ്റകുറ്റ പണികള്‍ നടത്തുകയോ ലോണെടുക്കുകയോ ചെയ്യാതെ ജെയിംസ് വാഹനങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നുവത്രേ. വ്യവസ്ഥകള്‍ ലംഘിച്ച് ജെയിംസ് തന്നെ വഞ്ചിച്ചുവെന്നാണ് ജോണി കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതി ഫയലില്‍ സ്വീകരിച്ചാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, chittarikkal, news, Police, case, Cheating; Police case registered
Keywords: Kasaragod, Kerala, chittarikkal, news, Police, case, Cheating; Police case registered