ബേക്കല്‍ ഫുട്‌ബോള്‍ 2017 ന്റെ ഫിക്‌സ്ചര്‍ പ്രകാശനം ചെയ്തു.
Nov 13, 2016, 09:15 IST
ബേക്കല്‍: (www.kasargodvartha.com 13/11/2016)ബേക്കല്‍ ഫുട്‌ബോള്‍ 2017 ന്റെ ഫിക്‌സ്ചര്‍ ടൂര്‍ണമെന്റ് കമ്മിറ്റി ട്രഷറര്‍ കെ കെ അബ്ബാസ് ക്ലബ് ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ചക്രവര്‍ത്തിക്കു നല്‍കി പ്രകാശനം ചെയ്തു. 2017 ജനുവരി ആദ്യവാരമാണ് ടൂര്‍ണമെന്റിന് തുടക്കം കുറിക്കുന്നത്.
ചടങ്ങില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല ബേക്കല്‍, കണ്‍ വീനര്‍ ഏ ആര്‍ സാലിഹ്, ക്ലബ് സെക്രട്ടറി റാഷിദ് ബേക്കല്‍, അബ്ദു സലാം മാസ്റ്റര്‍, അബ്ബാസ് ടി, വാഹിദ് ടി, ഡോക്ടര്‍ ആമീന്‍, അന്‍വര്‍ ടി എന്നിവര്‍ സംബന്ധിച്ചു.