എല്ലാ മതങ്ങളുടേയും പൂര്‍വികര്‍ ഹിന്ദുക്കള്‍: ആര്യാടന്‍ മുഹമ്മദ്
Mar 25, 2013, 19:06 IST
കാസർകോട്: ലോകത്ത് ആദ്യമുണ്ടായ സംസ്‌കാരം ഹൈന്ദവ സംസ്‌കാരമാണെന്നും മുസ്ലീംങ്ങളുടെയും ക്രിസ്ത്യാനികളുടെയും പൂര്‍വികര്‍ ഹിന്ദുക്കളാണെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്.
ബേക്കല്‍ അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തില്‍ പൂരമഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ആര്യാടന്‍ ഹൈന്ദവ സംസ്‌കാരത്തെക്കുറിച്ച് വാചാലനായത്.
സഹിഷ്ണുതയുടെ മതമാണ് ഹിന്ദുമതം. മറ്റു മതങ്ങളെ, സ്വീകരിച്ച പാരമ്പര്യമാണ് ഹിന്ദുമതത്തിനുള്ളത്. ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിലൂടെ ക്രിസ്ത്യാനികളും മസ്ലീംങ്ങളും ഉണ്ടായത് ഈ സഹിഷ്ണതയുടെ ഭാഗമായിട്ടാണ്.
എട്ടാം നുറ്റാണ്ടിലാണ് അറബികള്‍ വന്നത്. അതിനുശേഷമാണ് മുസ്ലീംങ്ങള്‍ ഉണ്ടായത്. എന്നാല്‍ ഇതിനും എത്രയോ വര്‍ഷം മുമ്പും ഭൂമിയില്‍ ജനസമൂഹം ഉണ്ടായിരുന്നു. അവര്‍ ഹിന്ദുക്കളായിരുന്നു. എന്റെ പൂര്‍വികര്‍ ഹിന്ദുക്കളാണ്.
ഇത് തന്നെയാണ് മറ്റ് മുസ്ലീംങ്ങളുടെയും ക്രിസ്ത്യാനികളുടെയും പാരമ്പര്യം. ഇന്ന് മതമാണെന്ന് പറയുന്നുണ്ടെങ്കിലും ഹിന്ദുത്വം മതമല്ല. സംസ്‌കാരമാണ്. ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ സാധ്യമല്ലെന്നും ലോകം നിലനില്‍ക്കുവോളം ഹിന്ദു സംസ്‌കാരം നിലനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
കാന്‍സര്‍ രോഗത്തിന് മരുന്ന് കണ്ടെത്തിയ നാഗരത്‌നഹെബ്ബാറിനെയും, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സിക്ക് ബോട്ടണി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ എ. സൗമ്യ എന്നിവരെയും ചടങ്ങില്‍ വെച്ച് മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.
ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍, അഡ്വക്കേറ്റ് സി.കെ ശ്രീധരന്‍, മടിക്കൈ കമ്മാരന്‍, തച്ചങ്ങാട് ബാലകൃഷ്ണന്‍, ഡോ.നാഗരത്‌നഹെബ്ബാര്‍, എം.കരുണാകരന്‍, കെ.ഗോപാലകൃഷ്ണന്‍, പി.ശിവാനന്ദന്‍ മാസ്റ്റര്‍, കെ.ജെ.കുഞ്ഞികൃഷ്ണന്‍, സി.എച്ച്.നാരായണന്‍, സത്യന്‍ പൂച്ചക്കാട്, അബൂബക്കര്‍ മവ്വല്‍, എ.കോരന്‍, പി.ദാമോദരന്‍, കെ.സമാജ് ബാബു, എം. ധനലക്ഷ്മി, സൗമ്യ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം പ്രസിഡണ്ട്, കെ.ശിവരാമന്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
Keywords: Aryadan Muhammed, Muslim, Kasaragod, Minister, Poochakadu, Pallikara, Panchayath, President, Kannur University, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.