city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് കേന്ദ്രീകരിച്ച് യാചക മാഫിയ; ആരാധനാലയങ്ങള്‍ താവളമാക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 22/07/2015) കാസര്‍കോട് കേന്ദ്രീകരിച്ച് വന്‍ യാചക മാഫിയ പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ആരാധനാലയങ്ങളും ഇവര്‍ താവളമാക്കുന്നതായാണ് വിവരം. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ യാചക വേഷത്തില്‍ തട്ടിപ്പിനിറങ്ങിയ അഞ്ച് പേരെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇവരില്‍ ചിലരെ പോലീസിലേല്‍പിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളാണ് ഇത്തരത്തില്‍ യാചക മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. വന്‍ പിരിവാണ് ഇവര്‍ക്ക് കാസര്‍കോട് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

നോമ്പ് കാലത്ത് പള്ളികളില്‍ കയറി പ്രാര്‍ത്ഥനയ്ക്ക് ഒപ്പം കൂടി വിശ്വാസികളുടെ പ്രീതി സമ്പാദിക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ ലഹരിയുടെ മണമടിച്ചപ്പോള്‍ ഇവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് യാചക മാഫിയയില്‍പ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞത്. മൂന്ന് പേരെ പോലീസിലേല്‍പ്പിക്കുകയും രണ്ട് പേരെ താക്കീത് ചെയ്ത് റെയില്‍വേ സ്‌റ്റേഷനില്‍നിന്നും ട്രെയിന്‍കയറ്റി നാട്ടിലേക്കയക്കുകയും ചെയ്തിരുന്നു. ഇവര്‍ അന്യമത വിശ്വാസികളാണെന്ന് അന്വേഷണത്തിന്‍ വ്യക്തമായിരുന്നു. പിടിയിലായവരുടെ ഫോട്ടോയെടുത്ത് പോലീസും നാട്ടുകാരും സൂക്ഷിച്ചിട്ടുണ്ട്.

സംഭവം പോലീസും നാട്ടുകാരും സംസാരിച്ച് അവിടേക്ക് തന്നെ പരിഹരിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരാധനാലയ അധികൃതരും വിശ്വാസികളും സംയമനം പാലിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ വന്‍ സംഘര്‍ഷം വരെ ഉണ്ടായേക്കാവുന്ന രീതിയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങളെന്ന് തട്ടിപ്പ് സംഘം പിടിക്കപ്പെട്ട സമയത്ത് പള്ളിയില്‍ ഉണ്ടായിരുന്നയാള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സംഭവത്തില്‍ പോലീസും പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തിയത്.

ഇവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടോ എന്നറിയാനാണ് പോലീസിന് കൈമാറിയത്. നേരത്തേ മലപ്പുറം സ്വദേശിയായ 35 വയസുകാരന്‍ കൂനനായി അഭിനയിച്ച് ഏറെക്കാലം കാസര്‍കോട് ആരാധനാലയത്തിലെത്തുന്നവരില്‍നിന്നും പണം സമ്പാദിച്ചിരുന്നു. അപകടത്തിലാണ് ഇത് സംഭവിച്ചതെന്നാണ് യുവാവ് അറിയിച്ചിരുന്നത്.

ദയനീയാവസ്ഥ കണ്ട് പലരും നന്നായിതന്നെ സംഭാവന നല്‍കി. എന്നാല്‍ പിന്നീടാണ് ഇയാള്‍ക്ക് കഞ്ചാവ് ഇടപാട് കൂടിയുണ്ടെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. സൂത്രത്തില്‍ ഇയാളെ സമീപിച്ച് കഞ്ചാവ് ആവശ്യപ്പെട്ടതോടെ ഇയാളുടെ കൂനന്‍ നാടകം പൊളിഞ്ഞു. പിന്നീട് ഇയാളെയും നാട്ടില്‍നിന്നും പറഞ്ഞുവിടുകയായിരുന്നു. കാസര്‍കോട് കേന്ദ്രീകരിച്ച് യാചക മാഫിയ; ആരാധനാലയങ്ങള്‍ താവളമാക്കുന്നു


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia