city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലില്‍ വ്രണം ബാധിച്ച് വീട്ടമ്മ; ചികിത്സ വഹിക്കുന്നത് വീട്ടിലെ ആടിനെയും കോഴിയെയും വിറ്റ്

കുമ്പടാജെ: (www.kasargodvartha.com 03.04.2016) കാലില്‍ വ്രണം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയും കൂട്ടിരിപ്പുകാരനായ മകനും ചികിത്സ ചെലവ് വഹിക്കുന്നത് വീട്ടിലെ ആടിനെ വിറ്റും കോഴിയെ വിറ്റും. കുമ്പടാജെ പുത്തൂര്‍ക്കുളത്തെ ബീഫാത്വിമയ്ക്കാണ് 70 -ാം വയസില്‍ ഈ ദുര്‍ഗതി നേരിടേണ്ടിവന്നത്. എട്ട് വര്‍ഷം മുമ്പാണ് ഇവരുടെ ഭര്‍ത്താവ് ഇബ്രാഹിം മരിച്ചത്. നാല് ആണ്‍മക്കളും രണ്ട് പെണ്‍ മക്കളും ഇവര്‍ക്കുണ്ടെങ്കിലും ഇളയ മകന്‍ ആലിക്കുഞ്ഞ് മാത്രമാണ് ഇപ്പോള്‍ സംരക്ഷണയ്ക്കായി ഒപ്പമുള്ളത്.

ഭര്‍ത്താവിന്റെ മരണ ശേഷം മകന്‍ ആലിക്കുഞ്ഞിയുടെ വീട്ടിലാണ് ബീഫാത്വിമ താമസിക്കുന്നത്. മൂന്നുമാസം മുമ്പ് തുടങ്ങിയ ചെറിയൊരു ചൊറിച്ചില്‍ പിന്നീട് വ്രണമായി മാറുകയായിരുന്നു. ഇപ്പോള്‍ ചെങ്കള ഇ കെ നയനാര്‍ സഹകരണ ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ തുടര്‍ ചികിത്സയ്ക്കായി 70,000 രൂപയിലധികം ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

പാചകത്തൊഴിലാളിയായ മകന്‍ ആലിക്കുഞ്ഞിന്റെ ചെറിയ വരുമാനം വീട്ടു ചിലവിനുപോലും തികയുന്നില്ല. ഭീമമായ ആശുപത്രി ചിലവ് വഹിക്കാനായി നാല് ആടുകളേയും രണ്ട് കോഴികളേയും ഇതിനകം ആലിക്കുഞ്ഞ് വിറ്റുകഴിഞ്ഞു. മാതാവിനൊപ്പം ആശുപത്രിയില്‍ കൂട്ടിരിക്കുന്നത് കാരണം ജോലിക്ക് പോകാനും സാധിക്കുന്നില്ല. തുടര്‍ ചികിത്സയ്ക്കായി സഹായഹസ്തങ്ങള്‍ തേടുകയാണിവരിപ്പോള്‍. ബീഫാത്വിമയുടെ മരുമകള്‍ മറിയുമ്മയുടെ പേരില്‍ കാനറ ബാങ്ക്, ബദിയഡുക്ക ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 4489108000754. IFSE Code CNRB0004489. വിവരങ്ങള്‍ക്ക്: 9656840410 (ആലിക്കുഞ്ഞി).

കാലില്‍ വ്രണം ബാധിച്ച് വീട്ടമ്മ; ചികിത്സ വഹിക്കുന്നത് വീട്ടിലെ ആടിനെയും കോഴിയെയും വിറ്റ്

Keywords : Kumbadaje, Badiyadukka, Hospital, Treatment, Son, Kasaragod, Financial Aid, Beefathima, Beefathima seeks your kindness.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia