ബീഡി തൊഴിലാളികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം
Apr 20, 2012, 20:08 IST
കാസര്‍കോട്: കേരള ബീഡി-ചുരുട്ടു തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ 2012മാര്‍ച്ച് മാസം വരെ ക്ഷേമനിധി അംശാദായം അടച്ച വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്ന ബീഡി തൊഴിലാളികള്‍ക്ക് ബയോമെട്രിക് കാര്‍ഡ് അനുവദിക്കുന്നു. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെയും ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് മെയ് 10 നകം ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ തപാല്‍ വഴിയോ നേരിട്ടോ ഹാജരാക്കണമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. തിരിഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവ വ്യക്തമായി അതത് പകര്‍പ്പുകളില്‍ എഴുതേണ്ടതാണ്.
Keywords: Kasaragod, Identity Card, Beedi worker