ചെര്‍ക്കള ദിനേശ് ബീഡി ഡിപ്പോക്ക് തീയിട്ടു
Mar 5, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 05/03/2015) ചെര്‍ക്കള ടൗണിലെ ദിനേശ് ബീഡി ഡിപ്പോക്ക് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു. ഡിപ്പോയുടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന അക്രമികള്‍ 30,000 ബീഡിയും പണിസാമഗ്രികളും ഫര്‍ണിച്ചറും തീയിട്ട് നശിപ്പിച്ചു. തൊഴിലാളികള്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും കത്തിനശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് അക്രമം. ഇത് അഞ്ചാം തവണയാണ് ഡിപ്പോക്ക് നേരെ അക്രമം നടക്കുന്നത്.
വ്യാഴാഴ്ച രാവിലെ എട്ടിന് തൊഴിലാളികള്‍ ഡിപ്പോയില്‍ എത്തിയപ്പോഴാണ് അകത്ത് തീ കത്തുന്നത് കണ്ടത്. പരിസരത്ത് നിന്ന് വെള്ളമെടുത്ത് അണച്ചതിനാല്‍ തീ ആളി പടര്‍ന്നില്ല. വൈകിയിരുന്നെങ്കില്‍ കെട്ടിടമാകെ തകരുമായിരുന്നു. ഡിപ്പോയുടെ വാതില്‍ തകര്‍ത്താണ് അക്രമികള്‍ അകത്ത് കടന്നത്.
സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ, സിഐ പി.കെ സുധാകരന്‍, എസ്‌ഐ ഇ.വി രാജശേഖരന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗം സി.എച്ച് കുഞ്ഞമ്പു, ഏരിയാസെക്രട്ടറി വി.കെ രാജന്‍ എന്നിവരും സ്ഥലത്തെത്തി.
ഡിപ്പോയ്ക്ക് തീയിട്ടതില്‍ പ്രതിഷേധിച്ച് ബീഡിതൊഴിലാളികളും ബഹുജനങ്ങളും ചെര്‍ക്കളയില്‍ ദേശീയപാത ഉപരോധിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ തുടങ്ങിയ ഉപരോധം ഒരു മണിക്കൂറോളം നീണ്ടു. വാഹന ഗതാഗതം സ്തംഭിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ സ്ഥലത്തെത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗം സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. എ നാരായണന്‍ അധ്യക്ഷനായി. എ.ജി നായര്‍, എം. സുമതി, കെ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുര്‍ റഹ്മാന്‍ ധന്യവാദ് സ്വാഗതം പറഞ്ഞു.
അക്രമത്തില്‍ സിപിഎം കാസര്‍കോട് ഏരിയാ കമ്മിറ്റിയും ചെങ്കള ലോക്കല്‍ കമ്മിറ്റിയും പ്രതിഷേധിച്ചു. തൊഴില്‍ശാലയില്‍ അക്രമ പേക്കൂത്ത് നടത്തുന്നവരെ ഉടന്‍ വിലങ്ങിടണമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണനും ജനറല്‍ സെക്രട്ടറി ടി.കെ രാജനും ആവശ്യപ്പെട്ടു. സിഐടിയു കാസര്‍കോട് ഏരിയാ കമ്മിറ്റി, ചെങ്കള പഞ്ചായത്ത് കമ്മിറ്റി, ബീഡി ലേബര്‍ യൂണിയന്‍ (സിഐടിയു) കാസര്‍കോട് താലൂക്ക് കമ്മിറ്റി എന്നിവ പ്രതിഷേധിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Dinesh Beedi, Cherkala, Kasaragod, Fire, Beedi Company, Kerala, Protest.