'ഭൂതപ്പാനി' തായലങ്ങാടിയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു
Sep 23, 2014, 23:50 IST
കാസര്‍കോട്: (www.kasargodvartha.com 23.09.2014) തായലങ്ങാടി ഫോര്‍ട്ട് റോഡില്‍ മരത്തില്‍ കൂട്ടുകൂടിയ 'ഭൂതപ്പാനി' നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. ഫോര്‍ട്ട് റോഡ് കുന്നിലിലെ ജോണ്‍സണ്‍ - സിസിലി ദമ്പതികള്‍ താമസിക്കുന്ന വീടിന്റെ പറമ്പിനോട് ചേര്‍ന്നാണ് മരത്തില്‍ ഭൂതപ്പാനിയുള്ളത്.
കടന്നല്‍കൂട്ടങ്ങളെപേടിച്ച് ഇവര്‍ വീടിന്റെ ജനാലയോ വാതിലോ തുറന്നുവെക്കാറില്ല. കുട്ടികള്‍ പറമ്പിലേക്ക് പോകാതിരിക്കാനും ഇവര്‍ക്ക് ശ്രദ്ധിക്കേണ്ടിവരുന്നു. തൊട്ടടുത്തും നിരവധി വീടുകളുണ്ട്. രാത്രിയില്‍ വീട്ടില്‍ ലൈറ്റിടാന്‍ പോലും ഇവര്‍ക്ക് പേടിയാണ്.
ലൈറ്റിന്റെ വെട്ടത്തില്‍ കടന്നല്‍കൂട്ടങ്ങള്‍ വരുന്നതിനാല്‍ വെളിച്ചം അണച്ചുവെക്കുകയാണ് ചെയ്യുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഭൂതപ്പാനിയെ ഇല്ലാതാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Keywords : Kasaragod, Thayalangadi, Kerala, Malayalam News, Kasaragod News.
Advertisement:
Advertisement: