city-gold-ad-for-blogger

ട്രഷറി ഓഫീസ് വരാന്തയിലെ തേനീച്ചക്കൂട് ഭീതി പരത്തുന്നു; തേനീച്ചയുടെ കുത്തേറ്റ് പ്ലാനിങ്ങ് ഓഫീസ് ജീവനക്കാരന് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 20/10/2017) വിദ്യാനഗര്‍ സിവില്‍സ്റ്റേഷനിലെ ട്രഷറി ഓഫീസ് വരാന്തയ്ക്കടുത്തുള്ള തേനീച്ചക്കൂട് ഭീതി പരത്തുന്നു. സഹപ്രവര്‍ത്തകരുമൊന്നിച്ച് ട്രഷറിയില്‍ പോയി മടങ്ങുന്നതിനിടെ പ്ലാനിങ്ങ് ഓഫീസ് ജീവനക്കാരന് തേനിച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ബാനത്തെ പി ദിവാകരനാണ് തേനീച്ചയുടെ കുത്തേറ്റത്.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ജോയിന്റെ കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കൂടിയായ ദിവാകരനെ മുഖത്തും നെഞ്ചിനും തേനീച്ചയുടെ കുത്തേറ്റ നിലയില്‍ നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേനീച്ചക്കൂട് സൃഷ്ടിക്കുന്ന ഭീഷണി സംബന്ധിച്ച് മാസങ്ങള്‍ക്കുമുമ്പ് തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഒട്ടേറെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. നൂറുകണക്കിനാളുകള്‍ ദിനം പ്രതി എത്തിച്ചേരുന്ന സ്ഥലത്താണ് തേനീച്ചക്കൂടുള്ളത്.

ട്രഷറി ഓഫീസ് വരാന്തയിലെ തേനീച്ചക്കൂട് ഭീതി പരത്തുന്നു; തേനീച്ചയുടെ കുത്തേറ്റ് പ്ലാനിങ്ങ് ഓഫീസ് ജീവനക്കാരന് പരിക്ക്

ജീവനക്കാര്‍ അടക്കമുള്ളവരെ ഈ കൂട് പരിഭ്രാന്തിയിലാഴ്ത്തുകയാണ്. സിവില്‍ സ്റ്റേഷനുമായി ബന്ധപ്പെടുന്ന പുറത്തുനിന്നുള്ളവര്‍ക്കും തേനീച്ചക്കൂട് അസ്വസ്ഥതയുണ്ടാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News,Kasaragod, Vidya Nagar, Hospital, Civil station, Treasury, Office, Building, Bee attack in Treasury office

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia