കടന്നല്‍ കുത്തേറ്റ് സ്ത്രീകളടക്കം പത്തുപേര്‍ക്ക് പരിക്ക്; പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി
Dec 11, 2019, 10:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.12.2019) കടന്നല്‍ കുത്തേറ്റ് പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയോടെ രാവണീശ്വരം കൊട്ടിലങ്ങാട്ടാണ് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളടക്കമുള്ള പത്തുപേര്‍ കടന്നല്‍ ആക്രമണത്തിനിരയായത്.
തൊഴിലുറപ്പ് തൊഴിലാളികളായ ശ്യാമള, ശാന്ത, ഓമന, ചിരുത, നാരായണി, ലക്ഷ്മി, കല്യാണി, ജാനകി, കുമാരന്‍ തുടങ്ങി പത്തുപേര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കാടുവെട്ടിത്തെളിക്കുന്നതിനിടെ ഇളകിയ കടന്നല്‍ക്കൂട്ടം തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു.
പരുക്കേറ്റവരെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kanhangad, kasaragod, News, Woman, hospital, Worker, Attack Injured, Bee attack; 10 hospitalized.