city-gold-ad-for-blogger

ലക്ഷാര്‍ച്ചനയും ലക്ഷദീപ സമര്‍പണവും ഏഴിന്

കാസര്‍കോട്: (www.kasargodvartha.com 04/02/2016) ബേഡകം ശ്രീ വേലക്കുന്നു ശിവക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചനയും ലക്ഷദീപസമര്‍പണവും ഫെബ്രുവരി ഏഴിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വേദസാരശിവ സഹസ്രനാമമെന്ന മന്ത്രസമുച്ചയമാണ് ഇവിടെ പത്തോളം വൈദിക പണ്ഡിതന്മാര്‍ ചേര്‍ന്ന് പത്തു വീതംതവണ ഉരുവിട്ട് ലക്ഷാര്‍ച്ചന നടത്തുന്നത്.

കര്‍മത്തിന് ബ്രഹ്മശ്രീ ഇരവില്‍ ഐ കെ കേശവന്‍ വാഴുന്നവര്‍, പത്മനാഭവാഴുന്നവര്‍, കൃഷ്ണദാസ് വാഴുന്നവര്‍ എന്നിവര്‍ നേതൃത്വം നല്‍കും. രാവിലെ ആറുമണി മുതല്‍ മഹാഗണപതി ഹോമവും ആറരയ്ക്ക് ഉഷ പൂജയും നടക്കും. തുടര്‍ന്ന് എട്ടുമണിക്ക് ലക്ഷാര്‍ച്ചന ആരംഭം. ഉച്ചയ്ക്ക് 12.30ന് മഹാപൂജ. തുടര്‍ന്നു അന്നദാനം.

വൈകുന്നേരം മഹാലക്ഷദീപം സമര്‍പണം. ബ്രഹ്മശ്രീ പത്മനാഭപട്ടേരി പ്രധാനദീപം തെളിക്കും. തുടര്‍ന്ന് ഒരുലക്ഷം ദീപങ്ങള്‍ തെളിയും. ലക്ഷാര്‍ച്ചനയുടെ സമാപനത്തില്‍ കലശാഭിഷേകവും തുടര്‍ന്ന് നിറമാല മഹാപൂജയോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാവും. വാര്‍ത്താ സമ്മേളനത്തില്‍ ഭരണസമിതി ചെയര്‍മാന്‍ എ. വത്സന്‍ നമ്പ്യാര്‍, മുരളീധരന്‍ നമ്പീശന്‍, വി കെ വാമനന്‍ നായര്‍, പി വി വിജയന്‍ നായര്‍, രതീഷ് ബാബു, രഞ്ജിത്ത് കോടോത്ത്, രാജേഷ് വി കെ എന്നിവര്‍ സംബന്ധിച്ചു.

ലക്ഷാര്‍ച്ചനയും ലക്ഷദീപ സമര്‍പണവും ഏഴിന്

Keywords : Kasaragod, Temple Fest, Press meet, Laksharchana.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia