city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം സമരത്തിന് കാരണം പാര്‍ട്ടിക്കാരുടെ ചൊല്‍പടിക്ക് നില്‍ക്കാത്തതിലുള്ള വിരോധമെന്ന് ബേഡകം എസ് ഐ

ബേഡകം: (www.kasargodvartha.com 30.11.2016) തനിക്കെതിരെ സമരം നടത്താന്‍ സി പി എം നേതൃത്വത്തെ പ്രേരിപ്പിച്ചത് പാര്‍ട്ടിക്കാരുടെ ചൊല്‍പടിക്ക് നില്‍ക്കാത്തതിലുള്ള വിരോധമാണെന്ന് ബേഡകം എസ് ഐ ടി കെ മുകുന്ദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. താന്‍ അന്വേഷിക്കുന്ന കേസുകളില്‍ നിഷ്പക്ഷമായ രീതിയിലാണ് അന്വേഷണം നടത്താറുള്ളതെന്നും കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെയാണ് നടപടി സ്വീകരിക്കാറുള്ളതെന്നും എസ് ഐ വ്യക്തമാക്കി.

നാട്ടില്‍ നടക്കുന്ന ഏത് സംഭവത്തിലും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളിലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിയമപാലകന്‍ എന്ന നിലയില്‍ സാധിക്കില്ല. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതോടൊപ്പം നിരപരാധികള്‍ ക്രൂശിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധപുലര്‍ത്തേണ്ടതും തന്റെ കടമയാണ്.

സത്യസന്ധമായി കൃത്യനിര്‍വ്വഹണം നടത്തുന്നതിന് രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ തടസ്സമാകുന്നുണ്ട്. ഇത് അംഗീകരിക്കാനും അനുവദിക്കാനും കഴിയില്ല. ബന്തടുക്ക മാണിമൂലയില്‍ ഹര്‍ത്താല്‍ ദിവസമുണ്ടായ സംഭവം വലിയ ക്രമസമാധാന പ്രശ്‌നമായി മാറുന്നത് ഒഴിവാക്കുന്നതിനാണ് പോലീസ് ശക്തമായി ഇടപെട്ടത്. എന്നാല്‍ ഇതിന്റെ പേരില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയതുകൊണ്ടൊന്നും കൃത്യനിര്‍വ്വഹണത്തില്‍ പിറകോട്ട് പോകാന്‍ സാധിക്കില്ലെന്ന് എസ് ഐ വ്യക്തമാക്കി.
സി പി എം സമരത്തിന് കാരണം പാര്‍ട്ടിക്കാരുടെ ചൊല്‍പടിക്ക് നില്‍ക്കാത്തതിലുള്ള വിരോധമെന്ന് ബേഡകം എസ് ഐ

Keywords:  Bedakam, Kasaragod, Police, Kerala, Bedakam SI TK Mukundan, Protest, Party, Bedakam SI TK Mukundan against CPM protest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia