സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന കൊല: പ്രതിയെവെറുതെ വിട്ടു
Jul 21, 2012, 14:46 IST
കാസര്‍കോട്: സ്വത്ത് തര്‍ക്കത്തിനിടയിലുണ്ടായ സംഘട്ടനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സഹോദരനെ കോടതി വെറുതെ വിട്ടു.
ബേഡകം, മുന്നാട്, കുളിയംപാറയിലെ ബൈരന് എന്ന വിജയന്(30) കെല്ലപ്പെട്ട കേസിലാണ് പ്രതിയായ സഹോദരന് കെ. രാജനെ(48) കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) വെറുതെ വിട്ടത്. കേസില്‍ പ്രതിയായ മറ്റൊരു സഹോദരന് പടി എന്ന ബാലന്(38) റിമാന്റിനിടയില്‍ മരണപ്പെട്ടിരുന്നു.
2006 ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മൂവരും ഏറ്റുമുട്ടതിനിടയിലാണ് മുളവടികൊണ്ട് വിജയന്റെ തലക്കടിച്ചത്. പരിക്കേറ്റ വിജയന് പിറ്റേന്ന് ആശുപത്രിയില്‍വെച്ച് മരണപ്പെട്ടു.

Keywords: Kasaragod, court order, Murder-case, Accuse