കാഞ്ഞങ്ങാട്ടും ബേഡകം മോഡല്‍; സി പി എം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സി പി ഐയിലേക്ക്
Aug 9, 2016, 14:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.08.2016) കാസര്‍കോട് ജില്ലയില്‍ സി പി എമ്മിലെ ബേഡകം മോഡല്‍ വിഭാഗീയത കാഞ്ഞങ്ങാട്ടും അജാനൂരിലും സങ്കീര്‍ണമാകുന്നു. സി പി എമ്മിന്റെ ജില്ലയിലെ മറ്റൊരു ശക്തികേന്ദ്രമായ അജാനൂരിലെ വിവിധ ഭാഗങ്ങളില്‍ സി പി എമ്മിലെ ചില പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സി പി ഐയുമായി അടുക്കുന്നതായാണ് പുതിയ വിവരം.
സി പി എം നേതൃത്വവുമായി ഏറെ നാളായി ഇടഞ്ഞുനില്‍ക്കുന്ന വിമതപക്ഷം കഴിഞ്ഞ ദിവസം സി പി ഐ നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തി. പാര്‍ട്ടിനയത്തോട് എതിര്‍പുള്ളവരും പ്രാദേശിക ഘടകങ്ങളിലെ പ്രശ്‌നങ്ങളും ചില നേതാക്കളുടെ ഏകാധിപത്യമനോഭാവവുമാണ് ഒരു വിഭാഗത്തെ സി പി ഐയുമായി അടുക്കാന്‍ പ്രേരിപ്പിക്കുന്നത്. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിലെ മറ്റു ചില ലോക്കല്‍ കമ്മിറ്റികളുടെ കീഴിലുള്ള പ്രവര്‍ത്തകരും സി പി ഐയിലേക്ക് പോകാനൊരുങ്ങിയിട്ടുണ്ട്.
Keywords : Kanhangad, CPM, CPI, Leader, Programme, Bedakam, Kasaragod.
Keywords : Kanhangad, CPM, CPI, Leader, Programme, Bedakam, Kasaragod.