ബേഡകത്ത് സി പി ഐയ്‌ക്കെതിരെ കോടിയേരി ബാലകൃഷ്ണന്റെ രൂക്ഷ വിമര്‍ശനം
Aug 29, 2016, 15:00 IST
കുറ്റിക്കോല്‍: (www.kasargodvartha.com 29/08/2016) ബേഡകത്ത് സി പി എം വിമതര്‍ സി പി ഐയില്‍ ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടി നടത്തിയ വിശദീകരണ പൊതുസമ്മേളനത്തില്‍ സി പി ഐയ്‌ക്കെതിരെ കോടിയേരി ബാലകൃഷ്ണന്റെ രൂക്ഷവിമര്‍ശനം. സി പി ഐയുടേത് അവസരവാദ നിലപാടാണെന്ന് അദ്ദേഹം പറയാതെ പറഞ്ഞു.
1964ലെ പിളര്‍പ്പിന് ശേഷം സി പി ഐയ്ക്ക് സ്വാധീനമുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം ക്ഷയിക്കുകയായിരുന്നു. എന്നാല്‍ സി പി എമ്മിന് സ്വാധീനമുണ്ടായിരുന്നു കേരളം, ബംഗാള്‍, തൃപുര എന്നീ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം ഇപ്പോഴും ശക്തമാണെന്നും കോടിയേരി പറഞ്ഞു. സി പി എം അവസരവാദ നിലപാട് സ്വീകരിക്കാത്തതും ശരിയായി രാഷ്ട്രീയ നിലപാട് കൈകൊണ്ടതും കാരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തില്‍ അടിയന്തിരാവസ്ഥയെ ന്യായീകരിക്കുകയായിരുന്നു സി പി ഐ. പിന്നീട് അത് അവര്‍ തിരുത്തി. 1964 സി പി എം രൂപീകരിച്ചിരുന്നില്ലെങ്കില്‍ ഇന്ത്യയില്‍ വിപ്ലവ പ്രസ്ഥാനം ഉണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം പഞ്ഞു.
Keywords : Bedakam, Kuttikol, CPM, Programme, Inauguration, Kodiyeri Balakrishnan, Kasaragod, CPI, Bedakam: Kodiyeri Balakrishnan against CPI.