city-gold-ad-for-blogger

ഉപതിരഞ്ഞെടുപ്പിനൊരുങ്ങി ബേഡടുക്കയും കയ്യൂര്‍ ചീമേനി പഞ്ചായത്തും

കാസര്‍കോട്:(www.kasargodvartha.com 05/11/2018) ബേഡടുക്ക, കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തുകളിലെ അഞ്ചാം വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എകെ രമേന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ജില്ലാതല യോഗം ചേര്‍ന്നു. നവംബര്‍ 29 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ, തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഈ മാസം ഒന്നു മുതല്‍ നിലവില്‍ വന്നതായി ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

നാമനിര്‍ദേശ പത്രിക ഈ മാസം അഞ്ച് മുതല്‍ 12 വരെ അതാത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാം. 13 ന് സ്ഥാനാര്‍ത്ഥി പട്ടിക സൂക്ഷ്മ പരിശോധന നടത്തും. 15 ന് വൈകിട്ട് മൂന്നു വരെ നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാം. 26 മുതല്‍ വോട്ടെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യും. 29 ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തിരഞ്ഞെടുപ്പ്. 30 ന് രാവിലെ 10 ന് ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ വോട്ടെണ്ണല്‍ സിഡിഎസ് ഹാളിലും കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലേത് എല്‍എസ്ജിഡി അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലും നടക്കും.

ഉപതിരഞ്ഞെടുപ്പിനൊരുങ്ങി ബേഡടുക്കയും കയ്യൂര്‍ ചീമേനി പഞ്ചായത്തും


യോഗത്തില്‍ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസര്‍ പി ടി സജ്ജീവ്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എസ് വിശ്വരാജ്, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് വരണാധികാരിയും മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുമായ സി എം മധുസൂധനന്‍, കയ്യൂര്‍ -ചീമേനി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ടിഎ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, By-election, Panchayath, Collectorate,Bedadukka, Kayyur Cheemeni ready for by election

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia