city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോടിന്റെ കായിക ഭൂപടത്തിലിടം പിടിച്ച് ബീച്ച് ഗെയിംസ്; മത്സര പരിപാടികള്‍ക്ക് തുടക്കമായി

ബേക്കല്‍: (www.kasargodvartha.com 25.12.2019) തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് കായിക സംസ്‌കാരവും വിനോദസഞ്ചാര മേഖലയിലെ പുതിയ സാധ്യതകളും ഉപയോഗപ്പെടുത്തി കേരളത്തിന്റെ കടലോര മേഖലയിലെ കായിക വികസനത്തിന് ഉണര്‍വ് നല്‍കും. കാലഘട്ടം ആവശ്യപ്പെടുന്ന സമാധാനത്തിന്റെ സന്ദേശം നല്‍കാന്‍ ബീച്ച് ഗെയിംസിന് കഴിയണമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് ജില്ലാ ബീച്ച് ഗെയിംസ് പള്ളിക്കര ബീച്ചില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലിനോട് മല്ലടിച് ഉപജീവനം നടത്തുന്നവരുടെ സ്‌നേഹം പല തവണ നാം അനുഭവിച്ച് അറിഞ്ഞതാണ്. അവരുടെ തട്ടകത്തില്‍ നടക്കുന്ന മേളയില്‍ മാനവീകതയുടെ സന്ദേശം ഉയരണം, മന്ത്രി ഓര്‍മ്മിപ്പിച്ചു. ബീച്ച് ഗെയിംസ് എല്ലാ വര്‍ഷവും വിരുന്നെത്തുന്ന മേളയായി മാറേണ്ടതുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ദിവസങ്ങളില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി ബീച്ച് ഗെയിംസ് സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

കായിക, വിനോദ സഞ്ചാര മേഖലകളുടെ വളര്‍ച്ച മുന്‍ നിര്‍ത്തി യുവജന കായിക മന്ത്രാലയവും സംസ്ഥാന കായിക വകുപ്പും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും സംയുക്തമായി വിവിധ ജില്ലകളില്‍ ബീച്ച് ഗെയിംസ് നടത്തിവരികയാണ്. സായാഹ്നങ്ങളെ ആര്‍പ്പുവിളികളുടേയും, ആവേശത്തിന്റെയും പരകോടിയിലേക്ക് എത്തിക്കുമ്പോള്‍ കാസര്‍കോടിന് ഇത് പുതു ചരിത്രമാകും.അഞ്ച് മേഖലകളിലായി നടത്തിയ പ്രാഥമിക മത്സരങ്ങളിലെ ജന പങ്കാളിത്തവും മത്സര വീര്യവും ബീച്ച് ഗെയിംസിന് മാറ്റ് കൂട്ടും.

കാസര്‍കോടിന്റെ കായിക ഭൂപടത്തിലിടം പിടിച്ച് ബീച്ച് ഗെയിംസ്; മത്സര പരിപാടികള്‍ക്ക് തുടക്കമായി
സ്‌പോര്‍ടസ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ പതാക ഉയര്‍ത്തി. വെള്ളിക്കോത്ത് വിഷ്ണുഭട്ട് കാസര്‍കോടിന്റെ സാംസ്‌ക്കാരിക പൈതൃക രൂപം കോര്‍ത്തിണക്കിയ സ്വാഗത ഗാനം ആലപിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എംഎല്‍എ മാരായ എംസി ഖമറുദ്ദീന്‍, എന്‍എ നെല്ലിക്കുന്ന്, എ രാജഗോപാലന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെഎം മുഹമ്മദാലി, പള്ളിക്കര ഗാമപഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, ഉദുമ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍, സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ മണികണ്ഠന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌പോര്‍ടസ് കൗണ്‍സില്‍ പ്രസിഡന്റ് പികെ ഹബീബ് റഹ്മാന്‍ സ്വാഗതവും ബീച്ച് ഗേയിംസ് കോ-ഓര്‍ഡിനേറ്റര്‍ പള്ളം നാരായണന്‍ നന്ദിയും പറഞ്ഞു.

കാസര്‍കോടിന്റെ കായിക ഭൂപടത്തിലിടം പിടിച്ച് ബീച്ച് ഗെയിംസ്; മത്സര പരിപാടികള്‍ക്ക് തുടക്കമായി
തുടര്‍ന്ന് കായിക മത്സരങ്ങളുടെ ഉദ്ഘാടനത്തിനായി മന്ത്രി നേതൃത്വം നല്‍കിയ ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കിയ ജീനക്കാരും പങ്കെടുത്ത വടംവലി മത്സരം നടത്തി. മത്സരത്തിൽ റവന്യൂ മന്ത്രി നേതൃത്വം നല്‍കിയ ടീം വിജയിച്ചു. ഉദ്ഘാടന പരിപാടികളോടനുബന്ധിച്ച് വിവിധ കലാരൂപങ്ങള്‍ അരങ്ങേറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
Keywords:  News, Kerala, kasaragod, Bekal, Games, Minister, inauguration, Beach Games in Kasargod's Sports Map

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL