കാഞ്ഞങ്ങാട്ട് സീറ്റ് വേണമെന്ന് ബി ജെ പിയോട് ബി ഡി ജെ എസ്
Mar 12, 2016, 14:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.03.2016) കാഞ്ഞങ്ങാട് ബി ഡി ജെ എസ് ബി ജെ പിയില്‍ നിന്നും സീറ്റ് ആവശ്യപ്പെട്ടു. എന്‍ ഡി എ സഖ്യകക്ഷിയായി മാറിയ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സംഘടനയാണ് ബി ഡി ജെ എസ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് സീറ്റ് വിട്ടുകിട്ടണമെന്ന് ഇവരുടെ ആവശ്യം.
മൊത്തം 35 സീറ്റ് ബി ഡി ജെ എസിന് വിട്ടുകൊടുക്കാന്‍ ബി ജെ പി - ബി ഡി ജെ എസ് സംസ്ഥാന നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ കാഞ്ഞങ്ങാട് സീറ്റ് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നാണ് ബി ജെ പിയിലെ ഒരു വിഭാഗം പറയുന്നത്. പകരം ഉദുമ സീറ്റ് നല്‍കാമെന്നാണ് ഇവരുടെ നിലപാട്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മുന്‍ നഗരസഭാ കൗണ്‍സിലര്‍ എം നാഗരാജന്‍, ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. കെ കെ രാജഗോപാല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍ എന്നിവരടങ്ങുന്ന പട്ടികയാണ് ബി ജെ പി ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുള്ളത്.
ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കേണ്ടവരുടെ സാധ്യതാ പട്ടിക സംസ്ഥാന നേതൃത്വം സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ യുവ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി ആര്‍ സുനില്‍, ബി ജെ പി തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറിമാരായ മനോഹരന്‍ കൂവാരത്ത്, എ കെ ചന്ദ്രന്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം എന്‍ ഗോപി എന്നിവരുടെ പട്ടികയാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മത്സരിക്കുന്നവരുടെ പട്ടികയില്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്തിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീകാന്തിന് പുറമെ ഉദുമയില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, മഞ്ചേശ്വരത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, മുന്‍ ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാര്‍ ഷെട്ടി, കാസര്‍കോട്ട് അഡ്വ. കെ ശ്രീകാന്തിനും കെ സുരേന്ദ്രനും പുറമെ സംസ്ഥാന കമ്മിറ്റിയംഗം സജീവ ഷെട്ടിയുടെ പേരും പട്ടികയിലുണ്ടെന്നാണ് വിവരം. ആര്‍ എസ് എസ് നേതൃത്വത്തിന്റെ പരിഗണനക്ക് ശേഷമാണ് ഈ പട്ടിക ബി ജെ പി സംസ്ഥാനതല ഇലക്ഷന്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുള്ളത്.
Keywords: Kanhangad, BJP, Election 2016, SNDP, kasaragod, Adv. Srikanth.