ഓണാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ ആക്രമിച്ചു
Aug 31, 2012, 23:41 IST
ബേക്കല്‍: ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലി മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്ന യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിച്ചു. പരപ്പ കനകപ്പള്ളിയിലെ മജീദിന്റെ മകന്‍ ജുനൈദ് (25), കനകപ്പള്ളിയിലെ ജോസഫിന്റെ മകന്‍ വിജേഷ് (28) എന്നിവരാണ് അക്രമത്തിനിരയായത്.
ഉത്രാട ദിനത്തില്‍ ഉദുമ പാറ ഫ്രണ്ട്‌സിന്റെ ആഭിമുഖ്യത്തില്‍ വടംവലി മത്സരം നടത്തിയിരുന്നു. മത്സരം കഴിഞ്ഞ ശേഷം ബൈക്കില്‍ ഇരുവരും തിരിച്ചു വരുമ്പോള്‍ മഴ വന്നതിനാല്‍ ഇവര്‍ മൈലാട്ടിയിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ഇരുന്നു.

ഈ സമയം അവിടെയെത്തിയ 12 ഓളം വരുന്ന മദ്യപസംഘം ഉടന്‍തന്നെ ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ നിന്നിറങ്ങണമെന്ന് ജുനൈദിനോടും വിജേഷിനോടും ആവശ്യപ്പെട്ടു.മഴ മാറിയതിന് ശേഷം പോകാമെന്ന് പറഞ്ഞ ഇരുവരെയും സംഘം മര്‍ദ്ദിക്കുകയും ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ നിന്നും വലിച്ചിറക്കി മഴ വെള്ളത്തിലേക്ക് വീഴ്ത്തുകയുമായിരുന്നു. പരിക്കേറ്റ ജുനൈദിനെയും വിജേഷിനെയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Youths, Attacked, Onam, Celebration, Bekal, Kasaragod