city-gold-ad-for-blogger

രോഗികള്‍ക്ക് ദുരിതം മാത്രം സമ്മാനിച്ച് ഇവിടെയൊരു പി.എച്ച്.സി; രോഗികള്‍ നില്‍ക്കുന്നത് മഴ നനഞ്ഞ്

പൈവളിഗെ: (www.kasargodvartha.com 01.06.2018) പൈവളിഗെ പഞ്ചായത്തിലെ ആയിരക്കണക്കിന് ആളുകള്‍ ആതുര ശുശ്രൂഷക്ക് ആശ്രയിക്കുന്ന ബായാര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ രോഗികള്‍ക്ക് നല്‍കുന്നത് ദുരിതം മാത്രം. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മറ്റു പകര്‍ച്ച വ്യാധികള്‍ എന്നിവ ബാധിച്ചു ഹെല്‍ത്ത് സെന്ററില്‍ എത്തിയാല്‍ രോഗികള്‍ക്ക് മഴ നനഞ്ഞു നില്‍ക്കേണ്ട അവസ്ഥയാണ്.

പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച കെട്ടിടം കണ്ടാല്‍ കോഴിഫാം ആണെന്നേ തോന്നൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാറ്റും വെളിച്ചവും കടക്കാത്ത രീതിയില്‍ ചില്ലു കൊണ്ടാണ് ഷെഡ് നിര്‍മിച്ചിരിക്കുന്നത്. മഴ പെയ്താല്‍ വെള്ളം ഉള്ളിലേക്ക് ഒഴുകി വരുന്നതിനാല്‍ രോഗികള്‍ക്ക് അകത്തുപോലും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പനിയുമായി വരുന്ന കുട്ടികളെ മഴയില്‍ നിന്നും സംരക്ഷിക്കാന്‍ അമ്മമാര്‍ പാടുപെടുകയാണ്.

ഡോക്ടര്‍ രോഗികളെ പരിശോധിക്കുന്നത് പാലിയേറ്റീവ് കെയര്‍ റൂമിലാണ്. ഇതിലാണെങ്കില്‍ വെള്ളവുമില്ല, വെളിച്ചവുമില്ല. പക്ഷെ മഴ പെയ്താല്‍ വെള്ളം അകത്തേക്ക് ഒലിച്ച് ചെളിക്കുളമാകും. പരിസരത്തെ കുഴികളില്‍ വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുന്ന അവസ്ഥയാണ്. പതിമൂന്ന് ലക്ഷം രൂപയ്ക്കു കരാറെടുത്ത കരാറുകാരന്‍ ആറു മാസമായിട്ടും പണി പൂര്‍ത്തിയാക്കിയിട്ടില്ല. ഇപ്പോള്‍ പണി നിലച്ചമട്ടാണ്. പേരിനു മാത്രം നാല് ഫാനും രണ്ടു ബള്‍ബുമിട്ട് ആളുകളുടെ കണ്ണില്‍ പൊടിയിടുകയാണ് കരാറുകാരന്‍. അശാസ്ത്രീയമായ നിര്‍മിതിയാണിതിനൊക്കെ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കരാറുകാരന്റെ ലാഭക്കൊതിയാണിതിന് കാരണമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. രോഗികളെ കഷ്ടപ്പെടുത്താതെ എത്രയും പെട്ടെന്ന് ഷെഡ് പണി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രോഗികള്‍ക്ക് ദുരിതം മാത്രം സമ്മാനിച്ച് ഇവിടെയൊരു പി.എച്ച്.സി; രോഗികള്‍ നില്‍ക്കുന്നത് മഴ നനഞ്ഞ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, paivalika, hospital, Treatment, Bayar, Bayar Primary Health Center in Bad Condition
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia