city-gold-ad-for-blogger

ഉജ്വലമായ അഭിനയ മികവ് തീര്‍ത്ത് ചന്ദ്രന്‍ കരുവാക്കോട്; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന് 'ബാവുള്‍'

കാസര്‍കോട്: (www.kasargodvartha.com 17.02.2020) ലാലന്‍ ഫക്കീറിന്റെ ജീവിതം പകര്‍ന്നാടിയ ചന്ദ്രന്‍ കരുവാക്കോടിന്റെ ഉജ്വലമായ അഭിനയ മികവ് കണ്ട് ആസ്വാദകര്‍ വിസ്മയിച്ചു. കാസര്‍കോട് തിയേറ്ററിക്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തിലാണ് ഞായറാഴ്ച രാത്രി 'ബാവുള്‍' നാടകം അരങ്ങേറിയത്. ഏകപാത്ര നാടകത്തില്‍ ലാലന്‍ഫക്കീറായി എത്തിയ ചന്ദ്രന്‍ കരുവാക്കോട് മികച്ച അഭിനയവും ചടുലമായ ചലനങ്ങളും കൊണ്ട് ഓരോ നിമിഷവും ആസ്വാദകരുടെ ഹൃദയം കവര്‍ന്നു. മാനവിക ബോധത്തിന്റെ ഏക്താര മീട്ടി 19-ാം നൂറ്റാണ്ടില്‍ ബംഗാളില്‍ ജീവിച്ചിരുന്ന ലാലന്‍ ഫക്കീറിന്റെ ജീവിതം ആസ്പദമാക്കി ജ്വാലാ കരുവാക്കോടാണ് നാടകം ഒരുക്കിയത്.

വിശ്വമാനവികതയുടെ സംഗീത സൗകുമാര്യവുമായി ലാലന്‍ ഫക്കീര്‍ സദസിനെ വിസ്മയിപ്പിക്കുകയായിരുന്നു. കുതിരയെ മോഷ്ടിച്ചതിന്റെ പേരില്‍ നാട് കടത്തപ്പെടുകയും കഠിനമായ വസൂരിബാധയെ തുടര്‍ന്ന് ഗംഗാനദിയില്‍ ഒഴുക്കപ്പെടുകയും ചെയ്ത ലാലന്‍ ഫക്കീറിന് ഒരു മുസ്ലിം കുടുംബം അഭയം നല്‍കുകയും ഭക്ഷണം ഒരുക്കുകയും ചെയ്തതിന്റെ പേരില്‍ പിന്നീട് സ്വന്തം ഗ്രാമത്തില്‍ അനുഭവിക്കേണ്ടി വന്ന ഊരുവിലക്കാണ് നാടകത്തിന്റെ പ്രമേയം. നാടകാന്ത്യം നായകന്‍ കൊളുത്തിയ ദീപശിഖ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബു സദസിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചു.

ഇ വി ഹരിദാസാണ് സംവിധാനം നിര്‍വ്വഹിച്ചത്. ഗോവിന്ദന്‍ അരവത്ത് സംഗീത നിയന്ത്രണവും സതീഷന്‍ വെളുത്തോളി ദീപവിതാനവും നിര്‍വ്വഹിച്ചു. കാസര്‍കോട് തിയേറ്ററിക്സ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബു അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ തച്ചങ്ങാട് നാടക പരിചയം നടത്തി. ജി ബി വത്സന്‍ ബാവുള്‍ ജീവിതം വിവരിച്ചു. ജനറല്‍ സെക്രട്ടറി ടി എ ഷാഫി, ഹുസൂര്‍ ശിരസ്തദാര്‍, കെ നാരായണന്‍, കെ എം അബ്ദുര്‍ റഹ് മാന്‍, കെ വി മണികണ്ടിദാസ്, ടി വി ഗംഗാധരന്‍, ഉമേശ് എം ശാലിയാന്‍, കെ എസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സുബിന്‍ജോസ് സ്വാഗതം പറഞ്ഞു.

ഉജ്വലമായ അഭിനയ മികവ് തീര്‍ത്ത് ചന്ദ്രന്‍ കരുവാക്കോട്; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന് 'ബാവുള്‍'

Keywords: Kasaragod, Kerala, news, Drama, Bavul drama touch audience's heart
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia