city-gold-ad-for-blogger

ബാവിക്കര റെഗുലേറ്റര്‍ പദ്ധതി: ആക്ഷന്‍ കമ്മിറ്റി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: (www.kasargodvartha.com 26/05/2015) കാസര്‍കോട് പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി മുളിയാര്‍, ചെമ്മനാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചു ആലൂരില്‍ ഇരുപതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ബാവിക്കര റഗുലേറ്റര്‍ നിര്‍മാണം അനന്തമായി നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മെയ് 25 ന് രാവിലെ 10 മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ കടുത്ത വേനല്‍ചൂട് വകവെയ്ക്കാതെ സ്ത്രീകളും കുട്ടികളുമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

തുടര്‍ന്ന് ജലസേചനവകുപ്പ് കാര്യാലയത്തിന് മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുനീര്‍ മുനമ്പം അധ്യക്ഷം വഹിച്ചു. ഹൊസ്ദുര്‍ഗ് എം. എല്‍.എ. ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമുഹാജി, ടി.ഡി. കബീര്‍ (മുസ്ലീംലീഗ്), പ്ലാനിംഗ് കമ്മിറ്റി അംഗം കെ.ബി. മുഹമ്മദ്കുഞ്ഞി, പി. രാജന്‍ (സി.പി.ഐ), ഹനീഫ ആലൂര്‍ എന്നിവര്‍ സംസാരിച്ചു.

കുഞ്ഞിക്കണ്ണന്‍ മാച്ചിപ്പുറം സ്വാഗതവും ബാലഗോപാലന്‍ ബിട്ടിക്കല്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബാവിക്കര റെഗുലേറ്റര്‍ പദ്ധതി: ആക്ഷന്‍ കമ്മിറ്റി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ബാവിക്കര റെഗുലേറ്റര്‍ പദ്ധതി: ആക്ഷന്‍ കമ്മിറ്റി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Keywords :  Kasaragod, March, Bavikara, Natives, Protest, March, Inauguration, P. Karunakaran-MP, E. Chandrashekharan-MLA,   Water  Authority  Office  March. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia