city-gold-ad-for-blogger

ബാവിക്കര റഗുലേറ്റര്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുക: ബഹുജന കൂട്ടായ്മ 21 ന്

കാസര്‍കോട്: (www.kasargodvartha.com 18/03/2015) ബാവിക്കര റഗുലേറ്റര്‍ നിര്‍മാണ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് 21ന് വൈകുന്നേരം മൂന്ന് മണിക്ക് മുനമ്പം, മാച്ചിപ്പുറം പുഴയോരത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. മുനമ്പം, മാച്ചിപ്പുറം, ആലൂര്‍, മുണ്ടക്കൈ, പള്ളത്തിങ്കാല്‍, മണ്ണ്യം, കോലാംകുന്ന്, കരിച്ചേരി, കുപ്പങ്ങാനം, കൊമ, പന്നിക്കല്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ കൂടിച്ചേര്‍ന്ന് രൂപീകരിച്ച ജനകീയ സമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
പി. കരുണാകരന്‍ എം.പി, എം.എല്‍.എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, പദ്ധതി പ്രദേശങ്ങളുമായി ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞികണ്ണന്‍ മാച്ചിപ്പുറവും കണ്‍വീനര്‍ മുനീര്‍ മുനമ്പവും അറിയിച്ചു.

പ്രദേശങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്നതിന് ശാശ്വത പരിഹാരമെന്ന നിലയില്‍ ചന്ദ്രഗിരിപുഴയില്‍ മാച്ചിപ്പുറം മുണ്ടക്കൈ പ്രദേശത്ത് 2005 ല്‍ പ്രവര്‍ത്തനം നടത്തിയ ബാവിക്കര റഗുലേറ്റര്‍ നിര്‍മാണ പദ്ധതി 10 വര്‍ഷങ്ങള്‍ക്ക് ശേഷവും എങ്ങുമെത്താതെ നില്‍ക്കുകയാണ്. രണ്ട് കോടി നിര്‍മാണച്ചെലവ് കണക്കാക്കി പണി ഏറ്റെടുത്ത കരാറുകാരന്‍ ഇടക്ക് വെച്ച് പാര്‍ട്ട് ബില്‍ കൈപ്പറ്റി പണി നിര്‍ത്തിപ്പോയതിനെത്തുടര്‍ന്ന് 2012 ഓടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 13.68 കോടി രൂപയ്ക്ക് പുതിയ കരാറുകാരന്‍ പണി ഏറ്റെടുക്കുകയും പ്രവൃത്തിയാരംഭിക്കുകയും ചെയ്തു. കരാര്‍ പ്രകാരം 2015 മെയ് 31 ന് പൂര്‍ത്തീകരിക്കേണ്ട പദ്ധതിയുടെ പണി നിരത്തി വച്ചിട്ട് രണ്ട് വര്‍ഷമാകുന്നു.
     
പദ്ധതി അനന്തമായി നീണ്ടുപോകുന്നത് കൊണ്ട് പദ്ധതിച്ചെലവ് ക്രമാതീതമായി വര്‍ധിക്കുന്നതോടൊപ്പം കരയിടിച്ചല്‍ വ്യാപകമാവുകയും വര്‍ഷം തോറും നിര്‍മിക്കുന്ന താല്‍ക്കാലിക തടയണയുടെ മാലിന്യങ്ങള്‍ ക്രമാതീതമായി പുഴയില്‍ അടിഞ്ഞുകൂടുന്നതു മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നവും ഗൗരവതരമാണ്. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റിം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബാവിക്കര റഗുലേറ്റര്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുക: ബഹുജന കൂട്ടായ്മ 21 ന്

Keywords : Kasaragod, Kerala, Bavikara, Bridge, Construction plan, Natives, Protest.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia