ബാവിക്കര പദ്ധതി ഇത്തവണ ലഭിച്ചില്ലെങ്കില്‍ ഉപ്പുവെള്ളം കുടിക്കേണ്ടിവരും: എന്‍.എ
Mar 29, 2012, 00:08 IST

കാസര്‍കോട്: ബാവിക്കര കുടിവെള്ള പദ്ധതി ഇത്തവണ ലഭിച്ചില്ലെങ്കില്‍ നമുക്ക് ഉപ്പുവെള്ളം കുടിക്കേണ്ടിവരുമെന്നും അങ്ങിനെ സംഭവിച്ചാല്‍ ഇനിയുള്ള നാലുവര്‍ഷക്കാലം കുടിവെള്ളത്തിനുവേണ്ടി പോരാട്ടം നടത്തുമെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.പറഞ്ഞു. കാസര്‍കോട് ഗവ.കോളജില്‍ പ്രൊഫ.ടി.സി. മാധവ പണിക്കര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ. എന്‍ഡോവ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. ബി. ഭാട്ട്യ അധ്യക്ഷത വഹിച്ചു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ ജോ. ഡയറക്ടര്‍ ഡോ. കമലാക്ഷന്‍ കൊക്കാല്‍ മുഖ്യപ്രഭാഷണം നടത്തി. ജിയോളജി എം.എസ്.എസി.യില്‍ മൂന്നാം റാങ്ക് നേടിയ കെ.ബി. വിനോദ് കുമാറിനും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ബി.എസ്.സി. ജിയോളജിയിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിനിക്കുള്ള അവാര്‍ഡുകള്‍ ബി.എസ്. പ്രസീതക്കും എം.എല്‍.എ.വിതരണം ചെയ്തു. കണ്‍വീനര്‍ പ്രൊഫ. വി.ഗോപിനാഥന്‍, കണ്ണൂര്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റ് അംഗം ഡോ. മുഹമ്മദ് അസ്ലം, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എം. ഗോപാലന്‍, ട്രഷറര്‍ എം. മഞ്ജുനാഥ കാമത്ത് പ്രസംഗിച്ചു.
Keywords: Bavikara, Drinking water, N.A.Nellikunnu, Kasaragod