കുമ്പളയില്‍ മൊബൈല്‍ ടവറില്‍ നിന്നും ബാറ്ററി മോഷ്ടിച്ചു
Mar 12, 2015, 09:00 IST
കുമ്പള: (www.kasargodvartha.com 12/03/2015) മൊഗ്രാലില്‍ മൊബൈല്‍ ടവറില്‍ നിന്നും ബാറ്ററി മോഷ്ടിച്ചതായി പരാതി. സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവറില്‍ നിന്നുമാണ് ബാറ്ററി മോഷ്ടിച്ചത്. ജി.ടി.സി എന്ന കമ്പനിയാണ് ടവര്‍ ഏറ്റെടുത്ത് നടത്തുന്നത്.
മൊബൈലിന് റെയ്ഞ്ച് ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കളില്‍ നിന്നും പരാതിയുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോഴാണ് ടവറില്‍ നിന്നും ബാറ്ററി മോഷ്ടിച്ചതായി കണ്ടെത്തിയത്. മൊബൈല്‍ ടവറിന്റെ ടെക്‌നീഷ്യന്‍ വിനോദ് കുമാര്‍ കുമ്പള പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Kumbala, Robbery, Mobile Tower, Battery, Police, Technician.
Advertisement:
Keywords: Kasaragod, Kerala, Kumbala, Robbery, Mobile Tower, Battery, Police, Technician.
Advertisement: