city-gold-ad-for-blogger
Aster MIMS 10/10/2023

ഏഴ് സ്‌കൂള്‍ ബസിന്റെ ബാറ്ററികള്‍ മോഷ്ടിച്ച് കാറില്‍ കടന്നുകളയുന്നതിനിടെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം കൗമാരക്കാരനടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു

കുമ്പള: (www.kasargodvartha.com 13.11.2019)  ഏഴ് സ്‌കൂള്‍ ബസിന്റെ ബാറ്ററികള്‍ മോഷ്ടിച്ച് കാറില്‍ കടന്നുകളയുന്നതിനിടെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം കൗമാരക്കാരനടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു. മാങ്ങാട്ടെ റംസാനെയും (21), കൂടെയുണ്ടായിരുന്ന 17 കാരനെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. മുട്ടം എ ജെ ഐ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ട് ബസുകളില്‍ നിന്നാണ് ഇവര്‍ ബാറ്ററികള്‍ മോഷ്ടിച്ചത്.

ബാറ്ററിയുമായി പോകുന്നതിനിടെ കുമ്പള എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ സംശയം തോന്നി ചൂരിത്തടുക്ക എന്ന സ്ഥലത്ത് വെച്ച് കെ എല്‍ 10 എ ഇ 2390 നമ്പര്‍ മാരുതി സെന്‍ കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ബാറ്ററി മോഷ്ടിച്ചു കടത്തുന്ന സംഘമാണെന്ന് വ്യക്തമായത്.

ഇവരെ പിന്നീട് അറസ്റ്റു ചെയ്യുകയായിരുന്നു. ഇതേസംഘം മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലും മോഷണം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. കോടതിയില്‍ നിന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് മഞ്ചേശ്വരം പോലീസ്.

ഏഴ് സ്‌കൂള്‍ ബസിന്റെ ബാറ്ററികള്‍ മോഷ്ടിച്ച് കാറില്‍ കടന്നുകളയുന്നതിനിടെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം കൗമാരക്കാരനടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, school, Bus, Robbery, arrest, accused, Police, Battery Robbery; 2 arrested    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL