ബാര്‍ ഹോട്ടലില്‍ നിന്നും പട്ടാപകല്‍ ബാറ്ററി കവര്‍ന്നു; മോഷ്ടാവ് സി.സി ടി.വിയില്‍
Jun 6, 2014, 14:25 IST
കാസര്‍കോട്: (www.kasargodvartha.com 06.06.2014) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാര്‍ ഹോട്ടലില്‍ നിന്നും 15,000 രൂപ വില വരുന്ന ബാറ്ററി പട്ടാപ്പകല്‍ കവര്‍ച്ച ചെയ്തു. മോഷ്ടാവിന്റെ ദൃശ്യം സി.സി ടി.വിയില്‍ കുടുങ്ങി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജെ.കെ ബാറില്‍ നിന്നും ബാറ്ററി കവര്‍ച്ച ചെയ്തത്.
മദ്യപിക്കാനെത്തിയ ഒരു യുവാവ് കുറച്ച് കഴിഞ്ഞ് താഴേക്കിറങ്ങി വന്ന് മുകളിലെ ബാറില്‍ അടി നടക്കുന്നുണ്ടെന്ന് പറഞ്ഞ് സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞയച്ചു. ഇതിന് ശേഷമാണ് യുവാവ് ബാറ്ററി വാഹനത്തില്‍ കടത്തിക്കൊണ്ട് പോയത്. യുവാവ് ബാറ്ററി കൊണ്ടു പോകുന്നതിന്റെ ദൃശ്യവും കോണിപ്പടി ഇറങ്ങി വന്ന് സെക്യൂരിറ്റി ജീവനക്കാരനോട് സംസാരിക്കുന്നതും മുകളിലേക്ക് പറഞ്ഞയക്കുന്നതും മറ്റും സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടിട്ടുണ്ട്.
യുവാവ് ബാറ്ററി കൊണ്ടു പോകുന്നത് കണ്ട മറ്റൊരാള്‍ തൊട്ടപ്പുറത്തുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനെ അറിയിച്ചെങ്കിലും പകല്‍ സമയം ബാറ്ററി കടത്തിക്കൊണ്ട് പോകാനിടയില്ലെന്ന് വിചാരിച്ച് ഇത് കാര്യമാക്കിയിരുന്നില്ല.
ബാര്‍ മാനേജര്‍ കോട്ടയം സ്വദേശി ശ്രീധരന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read:
അവിഹിത മാര്‍ഗത്തിലുണ്ടായ ചോരക്കുഞ്ഞിനെ ശിശുഭവനില്‍ ഏല്‍പിക്കാനെത്തിയ കമിതാക്കള്‍ പിടിയില്‍
Keywords: Kasaragod, Hotel, Thieves, Bar, Hotel, Robbery, Robbery-Attempt, Battery robbed from Bar hotel.
Advertisement:
മദ്യപിക്കാനെത്തിയ ഒരു യുവാവ് കുറച്ച് കഴിഞ്ഞ് താഴേക്കിറങ്ങി വന്ന് മുകളിലെ ബാറില്‍ അടി നടക്കുന്നുണ്ടെന്ന് പറഞ്ഞ് സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞയച്ചു. ഇതിന് ശേഷമാണ് യുവാവ് ബാറ്ററി വാഹനത്തില്‍ കടത്തിക്കൊണ്ട് പോയത്. യുവാവ് ബാറ്ററി കൊണ്ടു പോകുന്നതിന്റെ ദൃശ്യവും കോണിപ്പടി ഇറങ്ങി വന്ന് സെക്യൂരിറ്റി ജീവനക്കാരനോട് സംസാരിക്കുന്നതും മുകളിലേക്ക് പറഞ്ഞയക്കുന്നതും മറ്റും സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടിട്ടുണ്ട്.
യുവാവ് ബാറ്ററി കൊണ്ടു പോകുന്നത് കണ്ട മറ്റൊരാള്‍ തൊട്ടപ്പുറത്തുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനെ അറിയിച്ചെങ്കിലും പകല്‍ സമയം ബാറ്ററി കടത്തിക്കൊണ്ട് പോകാനിടയില്ലെന്ന് വിചാരിച്ച് ഇത് കാര്യമാക്കിയിരുന്നില്ല.
ബാര്‍ മാനേജര്‍ കോട്ടയം സ്വദേശി ശ്രീധരന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read:
അവിഹിത മാര്‍ഗത്തിലുണ്ടായ ചോരക്കുഞ്ഞിനെ ശിശുഭവനില്‍ ഏല്‍പിക്കാനെത്തിയ കമിതാക്കള്‍ പിടിയില്‍
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067