ആശുപത്രിയില്‍ വനിതകളുടെ ശുചിമുറിയില്‍ ഒളിഞ്ഞുനോട്ടം; കുളിസീന്‍ കണ്ടുരസിച്ച യുവാവ് ഓടിരക്ഷപ്പെട്ടു, ഓട്ടത്തിനിടെ വീണ മൊബൈല്‍ പോലീസിന് കൈമാറി
Jul 30, 2018, 20:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.07.2018) ജില്ലാ ആശുപത്രിയില്‍ വനിതാ വാര്‍ഡിലെ ശുചിമുറിയില്‍ ഒളിഞ്ഞുനോട്ടം. രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി കുളിക്കുന്നത് ഒരു യുവാവാണ് ഒളിഞ്ഞുനോക്കിയത്. സംഭവം കണ്ട ആശുപത്രി ജീവനക്കാരും മറ്റും ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു.
രക്ഷപ്പെടുന്നതിനിടയില്‍ ഇയാളുടെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തെറിച്ചുവീണു. ജീവനക്കാരും മറ്റും ഫോണ്‍ പരിശോധിച്ചെങ്കിലും ഫോണ്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു. ഇത് പിന്നീട് ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറി. ഫോണ്‍ ലോക്ക് ചെയ്തതിനാല്‍ ഉടമ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. എങ്കിലും സൈബര്‍ സെല്‍ പരിശോധനയിലൂടെ മൊബൈല്‍ ഫോണിന്റെ ഉടമയെ കണ്ടെത്താന്‍ കഴിയുമെന്ന് പോലീസ് പറഞ്ഞു.
ജില്ലാ ആശുപത്രിയില്‍ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി 15ഓളം സിസി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം പ്രവര്‍ത്തനരഹിതമാണ്. ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച സിസി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിട്ടും ഇത് നന്നാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ജില്ലാ ആശുപത്രിയില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണവും ആഭരണങ്ങളും മോഷ്ടിക്കുന്നതും കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നതും പതിവായിട്ടും സിസി ക്യാമറ പോലും നന്നാക്കാത്തതില്‍ രോഗികളിലും ജീവനക്കാരിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bath Scene , Watching, Kanhangad, News, Kasaragod, Hospital, Ladies, Youth, Escape