ഭാസ്‌കര കുമ്പള അനുസ്മരണ സമ്മേളനം
Apr 25, 2012, 18:01 IST
ചെറുവത്തൂര്‍: സാന്ത്വനം സ്വയംസഹായ സംഘവും ഡിവൈഎഫ്‌ഐ വടക്കുമ്പാട് യൂണിറ്റും ഭാസ്‌കര കുമ്പള അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സിപിഎം ജില്ലാസെക്രട്ടറിയറ്റംഗം എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. എ ടി അന്നൂര്‍ മുഖ്യാതിഥിയായി. മാധവന്‍ മണിയറ, സി വി ബാലകൃഷ്ണന്‍, എം കൃഷ്ണന്‍, ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. പി ശ്രീധരന്‍ സ്വാഗതം പറഞ്ഞു. മൂകാഭിനയത്തില്‍ മികവ് തെളിയിച്ച ഉണ്ണിരാജ് ചെറുവത്തൂര്‍, നാടക സംവിധായകന്‍ രവീന്ദ്രന്‍ ചെറുവത്തൂര്‍, സ്‌കൂള്‍ കലാമേളയില്‍ വിജയികളായ കുട്ടികള്‍ എന്നിവര്‍ക്ക് എം നാരായണന്‍ ഉപഹാരം നല്‍കി. പയ്യന്നൂര്‍ കളരി അക്കാദമിയുടെ കളരിപ്പയറ്റും ചരടുകുത്തിക്കളിയും നടന്നു.
Keywords: Kasaragod, Cheruvathur, Memmorial.