city-gold-ad-for-blogger

സേഫ്റ്റി സര്‍വ്വീസസ് മേഖലയിലെ അതികായകനായ ബഷീര്‍ പടിയത്ത് തിങ്കളാഴ്ച കാസര്‍കോട്

കാസര്‍കോട്: (www.kasargodvartha.com 23/05/2015) സേഫ്റ്റി സര്‍വ്വീസസ് മേഖലയിലെ അതികായകനായ ബഷീര്‍ പടിയത്ത് തിങ്കളാഴ്ച കാസര്‍കോട്. തിങ്കളാഴ്ച ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ വെച്ച് നടക്കുന്ന പത്താം ക്ലാസ്സ് പാസ്സായവര്‍ക്കും പ്ലസ് ടു പാസ്സായവര്‍ക്കുമുള്ള അനുമോദന ചടങ്ങിലാണ് ബഷീര്‍ മുഖ്യാതിഥിയായെത്തുന്നത്. മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള കല്‍പ്പാഞ്ചേരി സ്വദേശിയാണ്.

സേഫ്റ്റി സര്‍വ്വീസ് ഗ്രൂപ്പിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു വരുന്ന ഇദ്ദേഹം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കേരളത്തില്‍ നിന്നുള്ള നിക്ഷേപകരില്‍ പ്രമുഖനാണ്. വിരലിലെണ്ണാവുന്ന സ്റ്റാഫംഗങ്ങളുമായി 1991 യു.എ.ഇ.യിലെ ഷാര്‍ജയില്‍ എളിയ തോതില്‍ ആരംഭിച്ച അദ്ദേഹത്തിന്റെ സേഫ്റ്റി സര്‍വ്വീസ് ഗ്രൂപ്പ് ഇന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പ്, ചൈന, ഇന്ത്യ, ഫാര്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളില്‍ ബ്രാഞ്ചുകള്‍ സ്ഥാപിച്ച് സേഫ്റ്റി എഞ്ചിനീയറിംഗ് രംഗത്ത് ശക്തമായ മുന്നേറ്റം നടത്തിയിരിക്കുകയാണ്.

സേഫ്റ്റി സര്‍വ്വീസസ് മേഖലയിലെ അതികായകനായ ബഷീര്‍ പടിയത്ത് തിങ്കളാഴ്ച കാസര്‍കോട്ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്ദ്ധമായ 600ല്‍പരം സ്റ്റാഫംഗങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നു. ബഷീര്‍ പടിയത്തിന്റെ സംഘാടന മികവില്‍ പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ ഗ്രൂപ്പിന് കഴിഞ്ഞു. ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍, ലിഫ്റ്റിംഗ് എക്യുപ്‌മെന്റ് എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍, ഫസ്റ്റ് എയ്ഡ് അസോസിയേഷന്‍ യു.കെ. എന്നിവയിലുള്ള അംഗത്വം സ്ഥാപനത്തിന്റെ ഗുണനിലവാരത്തിന്റെ തെളിവുകളാണ്. കേരളത്തിനകത്തും പുറത്തും സാമൂഹിക സേവനരംഗത്ത് ബഷീര്‍ പടിയത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍

Keywords:  Kasaragod, Kerala, Greenwoods-public-school, Basheer Padiyath, Basheer Padiyath visit kasaragod.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia