Basheer Memories | ബഷീര്‍ സമസ്ത ജീവജാലങ്ങളേയും ഒരുപോലെ സ്‌നേഹിച്ച എഴുത്തുകാരന്‍: അംബികാസുതന്‍ മാങ്ങാട്
വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ വിദ്യാര്‍ഥികളുമായി എഴുത്തുകാരന്റെ സര്‍ഗ സംവാദവും സംഘടിപ്പിച്ചു.
കാസര്‍കോട്: (KasargodVartha) മരുഭൂമികള്‍ പൂക്കുന്നത് അനുഭവിച്ചറിഞ്ഞ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ''സമസ്ത ജീവജാലങ്ങളെയും ഉള്‍ക്കൊള്ളുന്ന ജീവിത വീക്ഷണം പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കഥകളിലൂടെ അവതരിപ്പിച്ച എഴുത്തുകാരനാണ് ബഷീര്‍ മലയാളത്തെ എക്കാലത്തെയും മികച്ച കൃതികളില്‍ ഒന്നാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. 1950കളിലെ എഴുത്തുകാരില്‍ നിന്നും മലയാള ഗദ്യ ശൈലിയില്‍ വേറിട്ടുനിന്ന എഴുത്തുകാരനാണ് അദ്ദേഹം ബഷീറിന്റെ പാരിസ്ഥിതിക വീക്ഷണം എല്ലാ കാലത്തും പ്രസക്തമാണെന്നും അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ബഷീറിന്റെ ജീവിതത്തിന്റെ അവസാന നാളുകളിലൊരു ദിവസം ബേപ്പൂരിലെ വൈലാലിലെ എം എന്‍ വിജയന്‍ മാഷിനോടൊപ്പം സന്ദര്‍ശിച്ച ബഷീര്‍ തന്റെ ജീവിതയാത്രയ്ക്കിടയില്‍ മരുഭൂമി പൂക്കുന്നത് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് ബഷീര്‍ പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു
ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് രഞ്ജിരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ പി പ്രഭാകരന്‍ മുഖ്യാതിഥിയായിരുന്നു. വിദ്യാര്‍ത്ഥികളുടെ വായനാനുഭവ കുറിപ്പ് മത്സരത്തെ വിലയിരുത്തി രവീന്ദ്രന്‍ രാവണേശ്വരം സംസാരിച്ചു. ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എ വി സുരേഷ് ബാബു ഹെഡ്മാസ്റ്റര്‍ എം.പി രാജേഷ് 'പി ടി എ വൈസ് പ്രസിഡണ്ട് ദിനേശന്‍. ചെറുകഥാകൃത്ത് വി.എം മൃദുല്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി ദില്‍ന നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വായനാനുഭവം - കാസര്‍കോടിന്റെ വായന - ജില്ലാതല മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലയിലെ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച ചെറുകഥ മത്സരത്തില്‍ വിജയിയായി ബഷീര്‍ ചെറുകഥ സമ്മാനത്തിന് അര്‍ഹനായ വി എം മൃദുല്‍ രണ്ടാം സ്ഥാനം നേടിയ പി പി വിശാല്‍ എന്നിവര്‍ക്കും അംബികാസുതന്‍ മാങ്ങാട് പുരസ്‌കാരങ്ങള്‍ നല്‍കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി എഴുത്തുകാരന്റെ സര്‍ഗ സംവാദവും സംഘടിപ്പിച്ചിരുന്നു