കവിത മനുഷ്യന്റെ അതിജീവന മന്ത്രമാണ്: കവി വീരാന്‍കുട്ടി
May 19, 2017, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 19.05.2017) കവിത മനുഷ്യന്റെ അതിജീവന മന്ത്രമാണെന്നും സമൂഹത്തിന്റെ സങ്കടങ്ങളുടെ നാവായി കവി മാറണമെന്നും കവി വീരാന്‍കുട്ടി പറഞ്ഞു. രാഘവന്‍ ബെള്ളിപ്പാടിയുടെ എന്‍ ബി എസ് പ്രസിദ്ധീകരിച്ച പുതിയ കവിതാസമാഹാരം 'ബാര്‍ട്ടര്‍ ജീവിതം' കാസര്‍കോട് പബ്ലിക്ക് സര്‍വന്റ്‌സ് ഹാളില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയും കവിതയും കൈമോശം വരുന്ന സമൂഹം തോറ്റ സമൂഹമായി മാറും. സമൂഹത്തിന്റെ തിന്മകള്‍ക്കും മൂല്യനിരാസത്തിനുമെതിരെ ഒരു കാണിയുടെ സ്ഥാനത്തു നിന്നുകൊണ്ട് വാക്കുകൊണ്ട് പ്രതിരോധം തീര്‍ക്കുന്ന കവിതകളാണ് രാഘവന്‍ ബെള്ളിപ്പാടിയുടേതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓടക്കുഴല്‍ അവാര്‍ഡ് ജേതാവും നോവലിസ്റ്റുമായ എം എ റഹ് മാന്‍ പുസ്തകം ഏറ്റുവാങ്ങി. കവി ബിജു ജോസഫ് പുസ്തകം പരിചയപ്പെടുത്തി. സാഹിത്യ വിമര്‍ശകന്‍ ഇബ്രാഹിം ബേവിഞ്ച, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി വി പ്രഭാകരന്‍, എസ് ജെ പ്രസാദ്, ടി കെ രാജശേഖരന്‍, കെ ശാന്തകുമാരി, കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രാഘവന്‍ ബെള്ളിപ്പാടി മറുപടി പ്രസംഗം നടത്തി. സാഹിത്യ അക്കാദമി അംഗം പി വി കെ പനയാല്‍ അധ്യക്ഷനായിരുന്നു. കെ രാഘവന്‍ മാസ്റ്റര്‍ സ്വാഗതവും പി വിനയകുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, News, Poet, Poem, Book-Release, Human, Veerankutty, Language, Raghavan Bellipady.