ബാഴ്സ ഫാമിലി ജേഴ്സി പ്രകാശനം ചെയ്തു
Jul 31, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 31.07.2017) ജില്ലയിലെ ബാഴ്സലോണ ഫാന്‍സ് വാട്സ്ആപ്പ് കൂട്ടായ്മയായ ബാഴ്സ ഫാമിലി കാസര്‍കോടിന്റെ 2017/18 സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. വെല്‍ഫിറ്റ് ചെയര്‍മാന്‍ യഹ് യ തളങ്കര ബാഴ്സ ഫാമിലി കാസര്‍കോട് ഖത്തര്‍ ഘടകം പ്രസിഡണ്ട് ബഷീര്‍ കെ എഫ് സിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
2015 ല്‍ തുടങ്ങിയ ഈ വാട്‌സ്ആപ്പ് കൂട്ടായ്മ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. ജില്ലയിലെ മികച്ച താരനിര സ്വന്തമായുള്ള ബാഴ്സ ഫാമിലി ടീമായിരുന്നു കഴിഞ്ഞ വര്‍ഷം ഫൂട്ടിവേള്‍ഡ് നടത്തിയ പ്രഥമ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗില്‍ ജേതാക്കളായത്. കൂടാതെ ജില്ലയില്‍ നടന്ന പ്രദേശിക ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരാകുകയും ചെയ്തിരുന്നു. ചടങ്ങില്‍ ജബ്ബു തളങ്കര സ്വാഗതവും ജാബിര്‍ ചൂരി നന്ദിയും പറഞ്ഞു. നൗഫല്‍, ഇര്‍ഷാദ്, ആദില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Yahya-Thalangara, Release, Barca family jersey released.