പയസ്വിനിപ്പുഴയില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മുടിയും മാലിന്യങ്ങളും തള്ളുന്നു
Apr 7, 2016, 13:40 IST
അഡൂര്‍: (www.kasargodvartha.com 07.04.2016) കടുത്ത വേനലില്‍ ജനങ്ങള്‍ വെള്ളത്തിനായി പരക്കം പായുമ്പോള്‍ പയസ്വിനിപ്പുഴയില്‍ കൂനിന്മേല്‍ കുരുവായി മാലിന്യ നിക്ഷേപവും. പള്ളങ്കോട് പാലത്തിന് സമീപം ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മുടി തള്ളിയതോടെ ജലാശയം ഉപയോഗ ശൂന്യമായി മാറിയതായാണ് നാട്ടുകാര്‍ പറയുന്നത്.
മുടി, ടിഷ്യൂ പേപ്പറുകള്‍, ഷേവ് ചെയ്യാനുപയോഗിക്കുന്ന ക്രീമുകള്‍ എന്നിവയാണ് പുഴയില്‍ തട്ടിയത്. അഡൂരില്‍ നിന്നോ സമീപത്തുനിന്നോ ഉള്ള ബാര്‍ബര്‍ ഷോപ്പില്‍ നിന്നോ തട്ടിയതാവാനാണ് സാധ്യത. രാത്രിയിലാണ് വ്യപകമായി പുഴയില്‍ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പുഴയില്‍ ഒഴുക്കില്ലാത്തതിനാല്‍ മാലിന്യങ്ങളെല്ലാം വെള്ളക്കെട്ടില്‍ കൂടിയിരിക്കുകയാണ്.
നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന വെള്ളക്കെട്ടാണിത്. മുന്‍പും മാലിന്യം തള്ളുന്നത് പതിവാണെങ്കിലും പുഴയുടെ ഒഴുക്കു നിലച്ചതോടെ ജനങ്ങളെ കൂടുതല്‍ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. വെള്ളം മുഴുവനും മുടി കലര്‍ന്ന നിലയിലാണ്. നാടെങ്ങും കുടിവെള്ളത്തിനു വേണ്ടി കഷ്ടപ്പെടുമ്പോഴും പുഴയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പഞ്ചായത്തിലും വില്ലേജ് ഓഫീസിലും പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Keywords : Adoor, River, Waste, Kasaragod, Natives, Payaswini River.