city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ പുത്തൂരില്‍ ബാര്‍ബര്‍ ഷോപ്പ് തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 27.03.2017) മൊഗ്രാല്‍ പുത്തൂരില്‍
ഷോപ്പിന് അജ്ഞാതസംഘം തീയിട്ടു. മൊഗ്രാല്‍ പുത്തൂരിലെ പഞ്ചത്ത്കുന്നിലെ മഞ്ജുനാഥിന്റെ ബാര്‍ബര്‍ഷോപ്പാണ് തീവെച്ച് നശിപ്പിച്ചത്. മജ്ഞുനാഥിന്റെ ഉടമസ്ഥയിലുള്ള മൊഗ്രാല്‍ ടൗണിലെ ബാര്‍ബര്‍ഷോപ്പിന് തിങ്കളാഴ്ച രാവിലെയാണ് അജ്ഞാതസംഘം തീവെച്ചത്.

ബാര്‍ബര്‍ ഷോപ്പിന്റെ പിറകുവശത്തെ മരവാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന സംഘം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളാണ് തീകെടുത്തിയത്. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി.

മൊഗ്രാല്‍ പുത്തൂരില്‍ ബാര്‍ബര്‍ ഷോപ്പ് തീവെച്ച് നശിപ്പിച്ചു

പഴയചൂരിയിലെ മദ്രസാ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കിടെ മൊഗ്രാല്‍ പുത്തൂരിലെ ഒരു കട തീവെച്ച് നശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇതേ പ്രദേശത്ത് വീണ്ടും തീവെപ്പുണ്ടായത്. മൊഗ്രാല്‍ പുത്തൂരില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീവെപ്പ് സംഭവങ്ങള്‍ ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mogral, Fire, Kerosene, Police, Barber Shop, Barber shop set on fire.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia