ഭരതന്‍ കുടുംബ സഹായ ഫണ്ട് കൈമാറി
May 2, 2012, 23:29 IST

കാസര്‍കോട്: സര്‍വ്വീസിലിരിക്കെ മരണപ്പെട്ട വെള്ളരിക്കുണ്ട് പോലീസ് സ്റേഷനിലെ ഭരതന്റെ കുടുംബത്തെ സഹായിക്കുന്നതിന് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും സ്വരൂപിച്ച കുടുംബ സഹായ ഫണ്ട് 2,40,000 രൂപ ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ ഭരതന്റെ കുടുംബത്തിന് കൈമാറി. യോഗത്തില്‍ കാസര്‍കോട് എ.എസ്.പി.ടി.കെ. ഷിബു, ഡി.വൈ.എസ്.പി.മാരായ ഹരീഷ്ചന്ദ്ര നായിക്ക്, രഘുരാമന്‍, പ്രതീപ്, ആര്‍.ഐ.കുഞ്ഞഹമ്മദ്, എസ്.ഐ. വിശ്വനാഥന്‍ പ്രസംഗിച്ചു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വാസുദേവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രതീപ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് രാജീവ് നന്ദിയും പറഞ്ഞു.
Keywords: Barathan family fund, Distributed, Kasaragod