പാന്‍ മസാല നിരോധനം: ബീഡ വില്‍പ്പനക്കാര്‍ക്ക് ചാകര
Jun 3, 2012, 12:28 IST
കാസര്‍കോട്: സംസ്ഥാനത്തെ പാന്‍ മസാല നിരോധനം ബീഡ വില്‍പ്പനക്കാരായ ഉത്തരേന്ത്യക്കാരുടെ ചാകരക്കാലമായി. മലയാളികളുടെ കഴിഞ്ഞ കാല ജീവിതത്തിന്റെ ഭാഗമായിരുന്ന 'തുമ്മാന്‍' എന്ന് നാടന്‍ വിളിപ്പേരുള്ള വെറ്റിലമുറുക്ക് ഇന്ന് ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. നാടന്‍ വെറ്റില മുറുക്കിന്റെ സ്ഥാനം ഉത്തരേന്ത്യന്‍ ബീഡകള്‍ കൈയ്യടക്കിയിട്ട് വര്‍ഷങ്ങളായി.
ഹിന്ദി ഭായിമാരുടെ ബീഡ നാടിന്റെ മുക്കിലും മൂലയിലും വരെ സുലഭമാണ്. റെഡിമെയ്ഡ് പുകയില ഉല്‍പ്പന്നങ്ങളായ പാന്‍ മസാലകളുടെ വന്‍തോതിലുള്ള കച്ചവടം ബീഡകച്ചവടക്കാരെ നന്നായി ബാധിച്ചിരുന്നു. നിനച്ചിരിക്കാതെ വന്ന പാന്‍ മസാല നിരോധനം ബീഡ ഭായിമാര്‍ക്ക് തിരക്കിന്റെ നാളുകളാണ് സമ്മാനിച്ചിരിക്കുന്നത്. പാന്‍ മസാലകളുടെ അതേകൂട്ടുകള് യോജിപ്പിച്ചാണ് നാടന്‍ വെറ്റില മുറുക്കിന് സമാനമെന്ന് പറഞ്ഞ് ബീഡകള്‍ വില്‍പ്പന നടത്തുന്നത്.
പ്രായഭേദമന്യേ എല്ലാ ആളുകളും ബീഡയുടെ ഉപഭോക്താക്കളായി ഉണ്ടെങ്കിലും യുവജനങ്ങളാണ് കൂടുതലായും ബീഡ ഉപയോഗിക്കുന്നത്. മസാല കൂട്ടിന്റെ തോതനുസരിച്ച് അഞ്ച് രൂപ മുതല്‍ 30 രൂപ വരെ നിരക്കുകളില്‍ ബീഡ ലഭ്യമാണ്. രൂപയ്ക്ക് മൂല്യം ഇടിഞ്ഞതില്‍ ആഹഌദം കൊള്ളുന്ന ഗള്‍ഫ് മലയാളിയുടെ അതേ മനസ്സാണ് പാന്‍ മസാല നിരോധിച്ച സര്‍ക്കാര്‍ നടപടിയിലൂടെ ബീഡ കച്ചവടക്കാര്‍ക്ക്. ബീഡ കച്ചവടം ഈ തോതില്‍ മുമ്പോട്ട് പോവുകയാണെങ്കില്‍ ഈ രംഗത്തേക്ക് പലയാളുകളും കടന്നുവരാനാണ് സാധ്യത. പാന്‍മസാല നിരോധിച്ച സര്‍ക്കാരിന്റെ ലക്ഷ്യം സാധൂകരിക്കണമെങ്കില്‍ ബീഡ കച്ചവടം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

Keywords: Bans pan masala, Beeda sale, Increase, Kasaragod