കാസര്‍കോട്ട് 5000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി; പിടിച്ചെടുത്തത് സര്‍ക്കാര്‍ നിരോധിച്ച അഫിയ കോക്കനട്ട് ഓ യില്‍ പേര് മാറ്റി 'കേര വാലീസ് അഗ് മാര്‍ക്ക് സെര്‍ട്ടിഫീഡ് പ്രൊഡക്ട്' എന്ന പേരില്‍ വിപണിയിലെത്തിച്ച വെളിച്ചെണ്ണ
Jun 30, 2018, 14:36 IST
കാസര്‍കോട്: (www.kasargodvartha.com 30.06.2018) കാസര്‍കോട് ചെങ്കള ബേര്‍ക്കയിലെ സ്വകാര്യ വെളിച്ചെണ്ണ ഗോഡൗണില്‍ ഭക്ഷ്യ സുരക്ഷാവിഭാഗം നടത്തിയ റെയ്ഡില്‍ 5000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി. ചെങ്കള ബേര്‍ക്കയിലെ സന ട്രേഡേഴ്‌സ് എന്ന സ്വകാര്യ ഗോഡൗണില്‍ റെയ്ഡ് നടത്തിയ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ സി എ ജനാര്‍ദ്ദനന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ നിത്യ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത്.
നിരോധിച്ച പാലക്കാട്ടെ അഫിയ കോക്കനട്ട് ഓയില്‍ പേര് മാറ്റി 'കേര വാലീസ് അഗ് മാര്‍ക്ക് സെര്‍ട്ടിഫീഡ് പ്രൊഡക്ട്' എന്ന പേരിലാണ് വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിലെത്തിച്ചത്. ബേര്‍ക്കയിലെ മുഹമ്മദ് നവാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സന ട്രേഡേഴ്‌സ്. 80 ശതമാനം സസ്യ എണ്ണയും ബാക്കി വെളിച്ചെണ്ണയും ചേര്‍ത്താണ് വ്യാജ വെളിച്ചെണ്ണ പാക്കറ്റുകളിലാക്കി വിപണിയിലെത്തിച്ചത്. സന ട്രേഡേഴ്‌സ് വെളിച്ചെണ്ണയുടെ മൊത്ത വിതരണക്കാരാണെന്ന് ഫുഡ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ സി എ ജനാര്‍ദ്ദനന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പാലക്കാട്ടെ ആഫിയ കോക്കനട്ട് ഓയില്‍ കമ്പനിയില്‍ നിന്നും രണ്ട് തവണ മായം കലര്‍ന്ന വെളച്ചെണ്ണ പിടികൂടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ വെളിച്ചെണ്ണ സര്‍ക്കാര്‍ നിരോധിച്ചത്. ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 190 രൂപയാണ് വില. പിടികൂടിയ 5000 ലിറ്റര്‍ വെളിച്ചെണ്ണ സീല്‍ ചെയ്ത് വെച്ചിരിക്കുകയാണ്. രണ്ട് ലിറ്ററിന്റെ പാക്കറ്റ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും ഇതിന്റെ ഫലം വരുന്നത് വരെ സീല്‍ ചെയ്ത് വെച്ച വെളിച്ചെണ്ണ അവിടെ തന്നെ സൂക്ഷിക്കണമെന്ന് വിതരണക്കാരന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പരിശോധന ഫലം വന്നാലുടന്‍ നടപടി സ്വീകരിക്കുമെന്നും കമ്പനിയില്‍ നിന്നും വിതരണക്കാരനില്‍ നിന്നും മൂന്ന് ലക്ഷം രൂപ വരെ പിഴയീടാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കാസര്‍കോട് ടൗണിലെ ചില കടകളില്‍ നിന്നും വ്യാജ വെളിച്ചെണ്ണ പിടികൂടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Coconut-Oil, Fake, Food, Health, Banned, Sale, Food Safety, Banned coconut oil seized.