ബാങ്ക് പണിമുടക്ക് വിജയിപ്പിക്കുക
Aug 21, 2012, 18:28 IST
കാസര്‍കോട്: ഗ്രാമ പ്രദേശങ്ങളിലെ ബാങ്കുശാഖകള്‍ അടച്ചുപൂട്ടുന്നതിനെതിരെ, സ്വകാര്യ ഓഹരി ഉടമകള്‍ക്ക് വര്‍ധിത വോട്ടവകാശം നല്കുന്ന ബാങ്കിംഗ് നിയമ ഭേദഗതി, കോര്‍പറേഷനുകള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്കല് തുടങ്ങിയ ജനവിരുദ്ധ പരിഷ്ക്കാരങ്ങള്‍ ഉപേക്ഷിക്കുക, ബാങ്കിംഗ് സേവനങ്ങള്‍ പുറംകരാര്വല്ക്കരിക്കരുത്, ആശ്രിത നിയമനം - പെന്ഷന് സ്റ്റാഫ് ലോണ്‍ പരിഷ്ക്കരണം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുക, സേവന വേ ത ന വ്യവസ്ഥകളില്‍ ഏകപക്ഷീയ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുക, ഖണ്ഡേല്‍വാള്‍ കമ്മിറ്റി തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ആഗസ്ത് 22, 23, തീയ്യതികളില്‍ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ വിവിധ യൂണിയനുകള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ കെ.വി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാഘവന് പനത്തടി, ബി. കൃഷ്ണന്, പ്രകാശന്, മാധവ ഭട്ട്, പി.സി. രാജന് എന്നിവര്‍ സംസാരിച്ചു. കെ.വി.മുരളീധരന് നന്ദി പറഞ്ഞു.
യോഗത്തില്‍ കെ.വി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാഘവന് പനത്തടി, ബി. കൃഷ്ണന്, പ്രകാശന്, മാധവ ഭട്ട്, പി.സി. രാജന് എന്നിവര്‍ സംസാരിച്ചു. കെ.വി.മുരളീധരന് നന്ദി പറഞ്ഞു.
Keywords: Bank, Strike, Kasaragod.