city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യലഹരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്ക് പൂട്ടിയുറങ്ങി; പോലീസും ബാങ്ക് അധികൃതരും പരക്കം പാഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 01/06/2015) മദ്യലഹരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്ക് പൂട്ടിയുറങ്ങി. പോലീസും ബാങ്ക് അധികൃതരും പരക്കം പാഞ്ഞു. ഞായറാഴ്ച രാത്രി തായലങ്ങാടി എസ്.ബി.ടി. ശാഖയിലാണ് സംഭവം നടന്നത്. രാത്രി 9.30 നുള്ള ഷിഫ്റ്റില്‍ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്കില്‍ ജോലിക്കെത്തിയപ്പോള്‍ ബാങ്കിനകത്തുള്ള സെക്യൂരിറ്റി ജീവനക്കാരന്‍ വിളിച്ചിട്ടും ബാങ്ക് തുറന്നുകൊടുത്തില്ല.

ഫോണിലൂടെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്ക് ഉദ്യോഗസ്ഥരേയും മാനേജറേയും വിവരമറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥരും അകത്തുള്ള സെക്യൂരിറ്റി ജീവനക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടര്‍ന്ന് ബാങ്ക് മാനേജര്‍ പോലീസിന്റെ സഹായം തേടി. പോലീസെത്തിയിട്ടും അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തി ലോക്ക് മുറിച്ചു അകത്തു കടന്നപ്പോള്‍ സെബാസ്റ്റിയന്‍ എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മദ്യലഹരിയില്‍ ബോധം കെട്ടുറങ്ങുന്നതാണ് കണ്ടത്.

പോലീസ് തട്ടിവിളിച്ചപ്പോള്‍ ഹിന്ദിയില്‍ ഡയലോഗും കാച്ചി. ഒടുവില്‍ ഇയാളെ പുറത്താക്കി പകരം വന്ന സെക്യൂരിറ്റി ജീവനക്കാരനെ ചുമതല കൈമാറിയപ്പോള്‍ അര്‍ദ്ധരാത്രി 12.30 കഴിഞ്ഞിരുന്നു. മണിക്കൂറുകളോളം പോലീസും ബാങ്ക് അധികൃതരും ഫയര്‍ഫോഴ്‌സും ആശങ്കയുടെ മുള്‍മുനയിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന് എന്തെങ്കിലും ആപത്ത് സംഭവിച്ചിരുന്നോ എന്നാണ് എല്ലാവരും സംശയിച്ചിരുന്നത്. ഇതിന് മുമ്പും ഡ്യൂട്ടിയില്‍ കൃത്യവിലോപം കാണിച്ചതിന് സെബാസ്റ്റ്യനെതിരെ നടപടി സ്വീകരിച്ചിരുന്നു.
മദ്യലഹരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്ക് പൂട്ടിയുറങ്ങി; പോലീസും ബാങ്ക് അധികൃതരും പരക്കം പാഞ്ഞു

മദ്യലഹരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്ക് പൂട്ടിയുറങ്ങി; പോലീസും ബാങ്ക് അധികൃതരും പരക്കം പാഞ്ഞു

മദ്യലഹരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്ക് പൂട്ടിയുറങ്ങി; പോലീസും ബാങ്ക് അധികൃതരും പരക്കം പാഞ്ഞു

മദ്യലഹരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്ക് പൂട്ടിയുറങ്ങി; പോലീസും ബാങ്ക് അധികൃതരും പരക്കം പാഞ്ഞു

മദ്യലഹരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്ക് പൂട്ടിയുറങ്ങി; പോലീസും ബാങ്ക് അധികൃതരും പരക്കം പാഞ്ഞു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia