city-gold-ad-for-blogger

ബാങ്ക് ജീവനക്കാരന്റെ ബൈക്ക് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് മോഷണം പോയി

കാസര്‍കോട്: (www.kasargodvartha.com 08/12/2016) ബാങ്ക് ജീവനക്കാരന്റെ ഹീറോ ഹോണ്ട ബൈക്ക് റെയില്‍വെ സ്റ്റഷനില്‍ നിന്നും മോഷണം പോയ സംഭവത്തില്‍ പോലീസ് കേസെടുത്തു. സിന്‍ഡിക്കേറ്റ് ബാങ്ക് ഉപ്പള ശാഖയിലെ ജീവനക്കാരനും കാസര്‍കോട് സബ്ജയിലില്‍ താമസക്കാരനുമായ മഞ്ജുനാഥപൈ(55)യുടെ ബൈക്കാണ് മോഷണം പോയത്.

ഇക്കഴിഞ്ഞ നവംബര്‍ 22ന് രാവിലെ മഞ്ജുനാഥ് ബൈക്ക് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ശേഷം ട്രെയിനില്‍ പതിവുപോലെ ഉപ്പളയിലെ ജോലിസ്ഥലത്തേക്ക് പോയതായിരുന്നു. വൈകിട്ട് തിരിച്ച് റെയില്‍വെ സ്‌റ്റേഷനിലെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി കണ്ടെത്തിയത്.

അന്നുതന്നെ മഞ്ജനാഥ് കാസര്‍കോട് ടൗണ്‍പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ബൈക്ക് കണ്ടെത്താനുള്ള അന്വേഷണം പോലീസ് നടത്തിയിരുന്നു. എന്നാല്‍ യാതൊരു ഫലവും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് പോലീസ് ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്.

ബാങ്ക് ജീവനക്കാരന്റെ ബൈക്ക് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് മോഷണം പോയി

Keywords: Kasaragod, Bank, Railway Station, Police, Case, Investigation, Robbery, Bike, Train, Complaint, Bank Employee's Bike Robbed from railway station.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia