city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: കടബാധ്യതയുള്ളതിനെ തുടര്‍ന്ന് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി, ബി ജെ പിക്കെതിരെയുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെല്ലുവിളിയാവാനുളള ശ്രമം പരാജയപ്പെട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.12.2018) ഡിസംബര്‍ 30ന് നടക്കുന്ന ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്ന നാഷണല്‍ ലീഗ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. ഐഎന്‍എല്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പടന്നക്കാട്ടെ പി സി ഇസ്മായില്‍, മുനിസിപ്പല്‍ പ്രസിഡണ്ട് കല്ലൂരാവിയിലെ സഹായി ഹസൈനാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കൊവ്വല്‍പള്ളിയിലെ എം എ ഷെഫീഖ് എന്നിവരുടെ പത്രികയാണ് വരണാധികാരി തള്ളിയത്.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: കടബാധ്യതയുള്ളതിനെ തുടര്‍ന്ന് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി, ബി ജെ പിക്കെതിരെയുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെല്ലുവിളിയാവാനുളള ശ്രമം പരാജയപ്പെട്ടു

മൂന്നുപേര്‍ക്കും ബാങ്കിലെ കടബാധ്യതയാണ് വിനയായത്. കാല്‍നൂറ്റാണ്ടുകാലത്തെ കോ -ലീ -ബി സഖ്യം അവസാനിപ്പിച്ച് യുഡിഎഫും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം ചര്‍ച്ചയായിരുന്നു. സിപിഎം അടക്കമുള്ള ഇടതുപക്ഷത്തെ വോട്ടുകള്‍ നേടി യുഡിഎഫിന് വെല്ലുവിളിയാവാനുളള ശ്രമത്തിലായിരുന്നു നാഷണല്‍ ലീഗ്. എന്നാല്‍ ഐഎന്‍എല്‍ നീക്കത്തോട് സിപിഎം താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. ഐഎന്‍എല്ലിന് പുറമെ ലോക്താന്ത്രിക് ജനതാദളിലെ അഡ്വ. കെ വി രാമചന്ദ്രന്‍, എം കുമാരന്‍, പനങ്കാവ് കൃഷ്ണന്‍ എന്നിവരും മത്സരരംഗത്തുണ്ട്.

ആകെ 57 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. നാഷണല്‍ ലീഗിലെ മൂന്നുപേര്‍ക്ക് പുറമെ ബിജെപിയില്‍ നിന്ന് പത്രിക നല്‍കിയ വി ടി കരുണാകരന്റെ പത്രികയും തള്ളിയതോടെ 53 പേര്‍ മത്സരരംഗത്തുണ്ട്. ആകെയുള്ള 13 സീറ്റില്‍ യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസിന് എട്ടു സ്ഥാനാര്‍ത്ഥികളും മുസ്ലിം ലീഗിന് അഞ്ചു സീറ്റുകളിലും മത്സരിക്കും. കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ട് കുഞ്ഞാമദ് പുഞ്ചാവി, മുന്‍ നഗരസഭാ കൗണ്‍സിലര്‍ ഇ കെ കെ പടന്നക്കാട്, ലീഗ് മുനിസിപ്പല്‍ സെക്രട്ടറി കെ കെ ഇസ്മായില്‍, ഖൈറുന്നീസ മീനാപ്പീസ്, സെബീന ആവിയില്‍ എന്നിവരാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍.

കോണ്‍ഗ്രസിലെ ഐ വിഭാഗത്തിന് ലഭിച്ച അഞ്ചു സ്ഥാനങ്ങളിലേക്ക് ഏഴുപേര്‍ പത്രിക നല്‍കിയിട്ടുണ്ട്. നിലവിലുള്ള ബാങ്ക് പ്രസിഡണ്ട് എ മോഹനന്‍ നായര്‍, വി മാധവന്‍ നായര്‍, എന്‍ കെ രത്നാകരന്‍, കെ പി മോഹനന്‍, വി വി സുധാകരന്‍, പത്മരാജന്‍ ഐങ്ങോത്ത്, പ്രവീണ്‍ എന്നിവരാണ് പത്രിക നല്‍കിയത്. മോഹനന്‍ നായരും, മാധവന്‍ നായരും പത്രിക പിന്‍വലിക്കും. ഐ വിഭാഗത്തില്‍ നിന്ന് മുന്‍ നഗരസഭാ ചെയര്‍മാന്‍ വി ഗോപി, നിലവിലുള്ള ഡയറക്ടര്‍ എച്ച് ബാലന്‍, ഷൈലജ ചന്ദ്രശേഖരന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഐ ഗ്രൂപ്പില്‍ നിന്നും പത്രിക നല്‍കിയ മറ്റു മൂന്നുപേരും പത്രിക പിന്‍വലിക്കും.

ബിജെപിയില്‍ നിന്ന് പി ദാമോദര പണിക്കര്‍, എച്ച് കേശവ, സി കെ വത്സലന്‍, എന്‍ അശോക് കുമാര്‍, എച്ച് ആര്‍ സുകന്യ, എച്ച് പൂര്‍ണിമ തുടങ്ങി 16 പേര്‍ പത്രിക നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Bank, Kasaragod, INL, Bank election; INL candidates Application rejected due to debt

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia