കുറ്റിക്കോല്‍ ബാങ്കിലെ ലക്ഷങ്ങളുടെ തട്ടിപ്പ്; ഒളിവില്‍ കഴിയുന്ന മുന്‍സെക്രട്ടറിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു
Sep 24, 2016, 11:19 IST
കുറ്റിക്കോല്‍: (www.kasargodvartha.com 24/09/2016) വ്യാജരേഖ ചമച്ച് കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 42 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുന്ന സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുറ്റിക്കോല്‍ സ്വദേശിയായ അശോക് കുമാറിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
ബാങ്ക് തട്ടിപ്പ് കേസില്‍ അശോക് കുമാര്‍ രണ്ടാം പ്രതിയാണ്. കേസിലെ മുഖ്യപ്രതിയും കുറ്റിക്കോല്‍ ബാങ്കിലെ മുന്‍ സെക്രട്ടറിയുമായ ബന്തടുക്ക മാണിമൂലയിലെ പി പ്രഭാകരനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നരമാസത്തോളമായി ബംഗളൂരുവിലെ മകളുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രഭാകരനെ ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രഭാകരനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ഭരണസമിതിയില്‍പ്പെട്ട ചിലര്‍ക്ക് ബന്ധമുണ്ടോ എന്നത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.
Keywords: Kasaragod, Kerala, Kuttikol, Fake, Bank, Case, Secretary, High Court, Ashoke Kumar, Victim.