city-gold-ad-for-blogger

സ്ഥാനാര്‍ത്ഥികള്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണം: കലക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 31/03/2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് നടത്തുന്നതിന് മാത്രമായി പത്രിക സമര്‍പ്പണത്തിനു മുമ്പ്തന്നെ ദേശസാല്‍കൃത ബാങ്കില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥിയുടെ സ്വന്തം പേരിലോ സ്ഥാനാര്‍ത്ഥിയുടെയും ഇലക്ഷന്‍ ഏജന്റിന്റെയും ജോയിന്റ് അക്കൗണ്ടായോ തുടങ്ങാവുന്നതാണ്. തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ വരവു ചെലവുകളും ഈ അക്കൗണ്ടിലൂടെ മാത്രമെ നിര്‍വഹിക്കാവൂ. ബാങ്കിടപാടുകള്‍ ക്രോസ്ഡ് അക്കൗണ്ട് പേയി ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ആര്‍ ടി ജി എസ്, നെഫ്റ്റ് എന്നിവ മുഖേന മാത്രമേ നടത്താവൂ.
സ്ഥാനാര്‍ത്ഥികള്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണം: കലക്ടര്‍
20,000 രൂപ വരെ പണമായി മാറാം. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥിയോ അദ്ദേഹം നിര്‍ദേശിക്കുന്നവരോ 50,000 രൂപയില്‍ കൂടുതല്‍ കൈവശം വെക്കുവാന്‍ പാടില്ല. സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ജില്ലയിലെ ബാങ്കുകള്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കലക്ടര്‍ അറിയിച്ചു. ബാങ്ക് മുഖേനയല്ലാത്ത ചെലവുകള്‍ അംഗീകരിക്കില്ല.



Keywords : District Collector, Election 2016, Meeting, Collectorate, Kasaragod, E Devadasan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia