തളങ്കരയില്‍ മത വിജ്ഞാന സദസിന് 29ന് തുടക്കം
Apr 28, 2015, 12:00 IST
തളങ്കര: (www.kasargodvartha.com 28.04.2015) ബാങ്കോട് നുസ്രത്തുല്‍ മസാക്കീന്റെ ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായി തളങ്കര ദീനാര്‍ നഗറില്‍ ഏപ്രില്‍ 29 മുതല്‍ മെയ് അഞ്ച് വരെ നടക്കുന്ന മത വിജ്ഞാന സദസിന്റെ ഉദ്ഘാടനം 29ന് വൈകിട്ട് ഏഴ് മണിക്ക് കാസര്‍കോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ മംഗളൂരു - ചെമ്പരിക്ക ഖാസി ത്വാഖ അഹ് മദ് മൗലവി പ്രാര്‍ത്ഥന നടത്തും. മുനീര്‍ ഹുദവി വിളയില്‍ 'വഴി തെറ്റുന്ന യുവത, വഴികാട്ടുന്ന ഇസ്ലാം' എന്ന വിഷയത്തില്‍ പ്രസംഗിക്കും. ഉദ്ഘാടന ദിവസം കാസര്‍കോട് എം. എല്‍.എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എല്‍.എ പിബി അബ്ദുര്‍ റസാഖ്, കാസര്‍കോട് നഗരസഭ അധ്യക്ഷന്‍ ടി.ഇ അബ്ദുല്ല എന്നിവര്‍ അതിഥികളായിരിക്കും.
രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. മെയ് നാല്, അഞ്ച് തീയ്യതികളില്‍ പ്രഗല്‍ഭ പ്രാസംഗികന്‍ എ.എം നൗഷാദ് ബാഖവി പ്രസംഗിക്കും.
തളങ്കരയിലും ചുറ്റുപാടുമുള്ള നിരവധി കുടുംബങ്ങള്‍ക്കും കല്ല്യാണ സഹായ ഫണ്ട്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായ രോഗികള്‍ക്ക് വൈദ്യസഹായം മറ്റു ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തിവരുന്ന സംഘടനയാണ് ബാങ്കോട് നുസ്രത്തുല്‍ മസാക്കീന്‍. ആഴ്ചയില്‍ സ്വലാത്ത് മജ്‌ലിസ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനയുടെ തുടക്കം.
വാര്‍ത്താ സമ്മേളനത്തില്‍ സുലൈമാന്‍ ഹാജി ബാങ്കോട്, ബഷീര്‍ വോളിബോള്‍, ഉമൈര്‍ ബാങ്കോട്, ഇക്ബാല്‍ ബാങ്കോട്, എരിയാല്‍ ഷെരീഫ് എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Thalangara, Press meet, Bangod, Nusrathul Masakeen, Bangod Nusrathul Masakeen Islamic preaching.