ബാങ്കോട് കരിപ്പൊടി തങ്ങള്‍ ആണ്ട് നേര്‍ച്ച ഡിസംബര്‍ 4 മുതല്‍ 8 വരെ
Oct 29, 2014, 10:35 IST
ബാങ്കോട്: (www.kasargodvartha.com 29.10.2014) സയ്യിദ് സൈനുല്‍ ആബിദീന്‍ കരിപ്പൊടി തങ്ങളുടെ പേരില്‍ വര്‍ഷം തോറും കഴിച്ചുവരാറുള്ള ആണ്ട്‌നേര്‍ച്ച ഡിസംബര്‍ നാല് മുതല്‍ എട്ട് വരെ നടത്തുവാന്‍ ഖുവാരി മസ്ജിദ് മഹല്ല് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പരിപാടിയില്‍ അഞ്ച് ദിവസത്തെ മതപ്രഭാഷണവും മൗലീദ് പാരായണവും സ്വലാത്ത് മജ്‌ലിസും ദുആ ദിഖ്‌റ് സദസുകളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. യോഗം വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപവല്‍ക്കരിച്ചു.
ഭാരവാഹികള്‍: സുലൈമാന്‍ ഹാജി ബാങ്കോട് (ചെയര്‍മാന്‍), ഹംസ നജാത്ത്, ഹബീബ് സെയിന്‍, കരീം ബാംഗ്ലൂര്‍, സി.എ. അബ്ദുല്‍ റസാഖ്, പി.യു. അഹമ്മദ്, ടി.എ. ഷാഫി, കെ.എ. മഹ്മൂദ് (വൈസ് ചെയര്‍മാന്‍മാര്‍), യൂനുസ് തളങ്കര (ജനറല്‍ കണ്‍വീനര്‍), സയ്യിദ് മൗലവി, ഇഖ്ബാല്‍ ബാങ്കോട്, ഉസ്മാന്‍ ബാങ്കോട്, ലത്വീഫ് ബാങ്കോട്, ഹാരിസ്. കെ.എ ബാങ്കോട്, അഹ്മദ് ബാഷ, മുഹമ്മദ് കുഞ്ഞി, ലത്വീഫ് എം.എച്ച്. (ജോ. കണ്‍വീനര്‍മാര്‍), ഇ.എം. മൊയ്തീന്‍ ബാങ്കോട് ട്രഷറര്‍.
വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. യോഗത്തില്‍ സുലൈമാന്‍ ഹാജി ബാങ്കോട് അധ്യക്ഷത വഹിച്ചു. പള്ളി ഇമാം മുഹ്യുദ്ദീന്‍ മൗലവി പ്രാര്‍ത്ഥന നടത്തി. ഇ.എം. മൊയ്തു സ്വാഗതവും, ഹബീബ് സെയിന്‍ നന്ദിയും പറഞ്ഞു.

വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. യോഗത്തില്‍ സുലൈമാന്‍ ഹാജി ബാങ്കോട് അധ്യക്ഷത വഹിച്ചു. പള്ളി ഇമാം മുഹ്യുദ്ദീന്‍ മൗലവി പ്രാര്‍ത്ഥന നടത്തി. ഇ.എം. മൊയ്തു സ്വാഗതവും, ഹബീബ് സെയിന്‍ നന്ദിയും പറഞ്ഞു.
Keywords : Bangod, Kasaragod, Kerala, Sayyid Sainul Abideen Karippody Thangal, Andu Nercha.