city-gold-ad-for-blogger

ബാങ്കോട് ഹൈദ്രോസ് ജുമാ മസ്ജിദ് ഉദ്ഘാടനം 9ന്

കാസര്‍കോട്: (www.kasargodvartha.com 07/01/2015) തളങ്കര ബാങ്കോട് ഹൈദ്രോസ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ജുമാ നിസ്‌കാരത്തിന് നേതൃത്വം നല്‍കി കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

മൂന്ന് നിലകളിലാണ് ജുമാ മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പാണ് അന്ന് കാസര്‍കോട് സംയുക്ത ഖാസിയായിരുന്ന ടി.കെ.എം. ബാവ മുസ്‌ലിയാര്‍ ശിലാസ്ഥാപനം നിര്‍വഹിച്ചത്. മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് ഹാജി ബാങ്കോട് ചെയര്‍മാനായി രൂപീകരിച്ച ഏഴംഗ നിര്‍മാണ കമ്മിറ്റിയാണ് പണി കഴിപ്പിച്ചത്.

വാര്‍ത്താ സമ്മേളനത്തില്‍ അബ്ബാസ് ഹാജി ബാങ്കോട്, എം. കുഞ്ഞിമൊയ്തീന്‍, ശിഹാബുദ്ദീന്‍ ബാങ്കോട്, അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ് തൊട്ടിയില്‍ എന്നിവര്‍ പങ്കെടുത്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബാങ്കോട് ഹൈദ്രോസ് ജുമാ മസ്ജിദ് ഉദ്ഘാടനം 9ന്

Keywords : Kasaragod, Thalangara, Bangod, Masjid, Inauguration, K.Aalikutty-Musliyar, Press Conference, Bangod Hydrose Juma Masjid inauguration on 9th. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia