ബങ്കരക്കുന്ന് റോഡ് റീ ടാറിംഗില്‍ അപാകത; പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി
Jun 7, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 07/06/2016) ബങ്കരക്കുന്ന് റോഡ് റീ ടാറിംഗില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് മുന്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കൊപ്പല്‍ അബ്ദുല്ല പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, വിജിലന്‍സ് അധികൃതര്‍ക്കും പരാതി നല്കി. അപാകത ആരോപിച്ച് നാട്ടുകാര്‍ റോഡ് പ്രവൃത്തി തടഞ്ഞിരുന്നു. ജില്ലികളോ, ബിറ്റുമിനോ, പൂഴിയോ ഉപയോഗിക്കാതെ കരി ഓയില്‍ കൊണ്ടാണ് റീ ടാറിംഗ് നടത്തിയതെന്നാണ് പരാതി.
റീ ടാറിംഗ് ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന കാര്യം ജോലിക്കാരുടെയും മേല്‍നോട്ടം വഹിക്കുന്നവരുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും നടപടി ഇല്ലാതായതോടെയാണ് ടാറിംഗ് പ്രവര്‍ത്തി നാട്ടുകാര്‍ തടഞ്ഞത്. നഗരസഭയുടെ കീഴിലുള്ള റോഡാണെങ്കിലും നഗരസഭാ ഫണ്ടില്‍ നിന്നല്ല റോഡ് പണി നടത്തിയത്.
നെല്ലിക്കുന്ന് ജംഗ്ഷന് മുതല്‍ ബങ്കരക്കുന്ന് വരെയുള്ള റോഡാണ് റീ ടാറിംഗ് നടന്നിരുന്നത്. ടാറിംഗ് നടത്തിയ പല സ്ഥലങ്ങളിലേയും ജില്ലി ഇളകി കുഴികള്‍ രൂപപ്പെട്ടിരുന്നു. 15 ലക്ഷം രൂപ ചെലവിട്ട് റോഡ് റീ ടാറിംഗ് നടത്തിയിട്ടും യാത്രയ്ക്ക് അനുയോജ്യമല്ലാതായത് അധികൃതരുടെ അനാസ്ഥയാണെന്ന് ആക്ഷേപം.
Keywords: Kasaragod, Road Tarring, Municipality, Nellikunnu, Cash, Bangarakkunnu, Workers, Junction, Fund.